Kochi : ആഗോളത്തലത്തിൽ വരെ പ്രശംസ നേടിയ മലയാള ചിത്രം The Great Indian Kitchen ന്റെ റിലീസിന്റെ 100-ാം ദിനം ആഘോഷിച്ച അണിയറ പ്രവർത്തകർ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒടിടിയിലൂടെ റിലീസായ ഒരു ചിത്രത്തിന്റെ 100 ദിനം ആഘോഷമാക്കുന്നത്.
സുരാജ് വെഞ്ഞാറുമൂടും നിമിഷ സജയൻ കേന്ദ്ര കഥപാത്രമായി എത്തിയ ചിത്രത്തിന് നിരവധി നിരൂപക പ്രശംസയാണ് നേടിയത്. ബിബിസിയും വോഗുമടക്കമുള്ള അന്തരാഷ്ട്ര മാധ്യമങ്ങൾ പ്രകീർത്തിച്ച ചിത്രം ഇന്ന് റിലീസ് ചെയ്തിട്ട് 100-ാം ദിനം പിന്നിടുന്നത്.
ALSO READ : ടൊവീനോ കോവിഡ് നെഗറ്റീവായി,പ്രശ്നങ്ങളൊന്നും ഇല്ലാത്തത് ഭാഗ്യമായി കരുതുന്നുവെന്ന് താരം
ടൊവീനോ നായകനായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും അതോടൊപ്പം അതിന്റെ അവതരണ ശൈലിയുമായിരുന്നു സിനിമയ്ക്ക് വളരെ അധികം പ്രേക്ഷക പ്രശംസ നേടി എടുക്കാൻ സാധിച്ചത്.
ലോക്ഡൗണിന്റെ സമയത്ത് ചെറിയ ചുറ്റുപാടിൽ വലിയ താരാരവങ്ങൾ ഇല്ലാതെ ചിത്രീകരിച്ച ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ശബരിമല വിഷയവും ആചരസംരക്ഷണവും തുടങ്ങിയ വിഷയങ്ങളുടെ പരാമർശം പ്രശംസയ്ക്കൊപ്പം വിവാദവും ചിത്രത്തിന് മേലെ വന്നിരുന്നു.
ചിത്രം പൂർത്തീകരിച്ച് പല ഒടിടി പ്ലാറ്റ്ഫോമുകളെയും സമീപിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്ന് ഒടുവിലാണ് നീംസ്ട്രീം ചിത്രത്തിന്റെ റിലീസ് ഏറ്റെടുക്കാൻ തയ്യറായതെന്ന് ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി ചടങ്ങിൽ പറഞ്ഞു. പിന്നീട് ചിത്രത്തിന് വളരെ അധികം നിരൂപക പ്രശംസ ലഭിച്ചപ്പോൾ ആമസോൺ പ്രൈമിലും ചിത്രം സംപ്രേഷണം ചെയ്തു തുടങ്ങിയിരുന്നുയ
നീംസ്ട്രീമിന്റെ ആഭിമുഖ്യത്തിലാണ് 100 ദിന ആഘോഷ പരിപാടി സംഘടിപ്പിച്ചത്. കാക്കനാട് നോയൽ കോംപ്ലക്സിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷം സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...