Operation Java ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നു, റിമേക്ക് റൈറ്റ് വിറ്റുയെന്ന് സംവിധായകൻ
സിനിമയുടെ റിമേക്ക് റൈറ്റ് വിറ്റു എന്നും ഹിന്ദിയിലേക്ക് മൊഴിമാറ്റി ഇറക്കാൻ പോകുകയാണെന്നാണ് സംവിധായകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Kochi : അടുത്തിടെ റിലീസായി മികച്ച പ്രക്ഷക പിന്തുണ ലഭിച്ച മലയാള ചിത്രം ഓപ്പറേഷൻ ജാവ (Operation Java) ഹിന്ദിയിലേക്ക് മൊഴിമാറ്റി (Remake) ഇറക്കുന്നു. ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയാണ് (Tarun Moorthy) ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സിനിമയുടെ റിമേക്ക് റൈറ്റ് വിറ്റു എന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റി ഇറക്കാൻ പോകുകയാണെന്നാണ് സംവിധായകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
അതേസമയം കോവിഡ് പ്രതിസന്ധിയിലും തിയറ്ററിൽ 75 ദിവസങ്ങളോളം പ്രദർശനം നടത്തിയ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചിത്രം ഓപ്പറേഷൻ ജാവ OTT റിലീസിനും വേൾഡ് ടെലിവിഷൻ പ്രമീയറിനും ഒരുങ്ങിന്നു. സീ കേരളത്തിനും സീ5നുമാണ് ഓപ്പറേഷൻ ജാവയുടെ സാറ്റ്ലൈറ്റ് ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്.
ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുന്ന വിവരം സംവിധായകൻ തരുൺ മൂർത്തിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. എന്ന് മുതൽ ചിത്രം ഒടിടിലും ടെലിവിഷനും പ്രദർശനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല. എന്നാല്‍ അനൗദ്യോകിക വിവരം അനുസരിച്ച് ചിത്രം മെയ് 9ന് ടിവിലും ഒടിടിലും ഒരേസമയം റിലീസാകുമെന്നാണ് ലഭിക്കുന്ന വിവരം.
ALSO READ : Operation Java Movie: ത്രില്ലടിപ്പിച്ച് ട്രെയിലർ പുറത്തിറങ്ങി,മുഴുനീളെ കുറ്റാന്വേഷണ ചിത്രമെന്ന് സൂചന
കോവിഡിന്റെ പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതെ സംസ്ഥാന സർക്കാർ തിയറ്ററുകൾക്ക് നൽകിയ നിയന്ത്രണങ്ങളിലെ ആശ്വാസത്തിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തത്. സെക്കൻഡ് ഷോകൾ ഇല്ലാതെയും മറ്റ് ഒടിടി റിലീസുകളുടെ കടന്ന വരവുകൾ ഓപ്പറേഷൻ ജാവയെ പറ്റിയുള്ളവ ചർച്ചകളെ, ബാധിച്ചെങ്കിലും ചിത്രം 75 ദിവസം പൂർത്തിയാക്കിയാണ് എത്തുന്നതിന്റെ ആത്മിവിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ.
ALSO READ : ഒടിടി റിലീസിന്റെ 100-ാം ദിനം ആഘോഷിച്ച് The Great Indian Kitchen ടീം
സിനിമയെ പറ്റി ചർച്ച ചെയ്യുന്ന മൂവി സ്ട്രേറ്റ് എന്ന ഗ്രൂപ്പിലാണ് തരുൺ മൂർത്തി തന്റെ ആദ്യ സിനിമ നേരിട്ട ബുദ്ധിമുട്ടികളെയും വിജയത്തെയും കുറിച്ച് അറിയിച്ചത്. "മലയാള സിനിമയെ പിടിച്ചു നിർത്തിയത് ഞങ്ങൾ ആണെന്ന് ഒന്നും പറയുന്നില്ല, അങ്ങനെ പറയാനും പാടില്ല എന്ന് വിശ്വസിക്കുന്നു.സത്യത്തിൽ മലയാള സിനിമയാണ് ഞങ്ങളെ പിടിച്ചു നിർത്തിയത്" തരൂൺ തന്റെ പോസ്റ്റിൽ കുറിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...