ഞാൻ മരണമാണ് ലോകങ്ങളുടെ അന്തകനും ആറ്റം ബോംബ് കണ്ട് പിടിച്ച ശേഷം ജെ. റോബർട്ട് ഓപ്പൻ‌ ഹൈമർ ഹൈമർ എന്ന ഭൗതികശാസ്ത്രജ്ഞൻ പറഞ്ഞ വാക്കുകളായിരുന്നു അത്. ചിത്രവും പറഞ്ഞ് വെക്കുന്നത് അത് തന്നെ.
ഓപ്പൻ ഹൈമർ റിലീസിന് മുൻപേ പലരും ഉന്നയിച്ച സംശയമാണ് ഈ ചിത്രം ഐമാക്സിൽ നിന്ന് കാണേണ്ടതുണ്ടോ എന്ന്. എന്നാൽ ചിത്രം പുറത്തിറങ്ങി അത് കണ്ടവർക്ക് ഒരിക്കലും ആ സംശയം ഉണ്ടാകില്ല. കാരണം. ഓപ്പൺഹൈമർ ഐമാക്സ് തീയറ്ററുകളിൽ നൽകുന്ന ദൃശ്യാനുഭവം ഒന്ന് വേറെയാണ്. സിനിമയിൽ ക്രിസ്റ്റഫർ നോളൻ പ്രേക്ഷകരെ എന്താണോ കാണിക്കാൻ ഉദ്ദേശിച്ചത്, അത് പൂർണതയോടെ ലഭിക്കുന്നത് ഐമാക്സിൽ നിന്ന് മാത്രമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ്റം ബോബിൻറെ നിർമ്മാണമായി അറിയപ്പെടുന്ന മാൻഹാട്ടൻ പ്രോജക്ടിന് മുൻപും ശേഷവും ഓപ്പൺഹൈമർ എന്ന അന്തർമുഖനായ വ്യക്തി  നിരവധി മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.ബോംബിൻറെ ആദ്യ പരീക്ഷണമെന്ന് അറിയപ്പെടുന്ന ട്രിനിറ്റി ടെസ്റ്റ് മാത്രമല്ല സിനിമയിൽ കാണിച്ചിട്ടുള്ള ഒരേയൊരു ആറ്റം ബോംബ് സ്ഫോടനം. ഓപ്പൺഹൈമറിന്‍റെ മനസ്സിലും നിരവധി സ്ഫോടനങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപമാനങ്ങളുടെ, പാപ ഭാരത്തിന്‍റെ, നഷ്ട ബോധത്തിന്‍റെ ചിന്തകൾ ആയിരം അണു വിസ്ഫോടനങ്ങളേക്കാൾ ഭീകരമായിരുന്നു. 


ALSO READ: അമൃതയുമൊന്നിച്ച് ഗോപി സുന്ദർ പോസ്റ്റ് ചെയ്ത ചിത്രം; അഭ്യൂഹങ്ങൾക്ക് ഫുൾ സ്റ്റോപ്പ്


എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനാണ്. ആ ഭീതി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു സിനിമയുടെ പശ്ചാത്തല സംഗീതവും സൗണ്ട് എഫക്ടുകളും. ഓപ്പൺഹൈമറിന്‍റെ മാനസിക സംഘർഷങ്ങൾ സ്ക്രീനിൽ കാണിക്കുന്ന രീതിയും ആ സമയത്ത് ദൃശ്യങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ലൈറ്റ് എഫക്ടുകളും ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. ഒരു സാധാരണ ബയോപിക് ആണെങ്കിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ഈ രംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.



സിനിമയിൽ കാണിക്കുന്ന ഒരു പ്രധാനപ്പെട്ട സംഭവം ആദ്യ ആറ്റം ബോബ് പരീക്ഷണമായ ട്രിനിറ്റി ടെസ്റ്റാണ്. ആ രംഗത്തിന്‍റെ ഭീകരത, വിഎഫ്എക്സ് ഇല്ലാതെ ലൈറ്റ് എഫക്ടിലൂടെയും പ്രധാന കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിലൂടെയും വളരെ മനോഹരമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്. നായകനായ കിലിയൻ മർഫിയുടെ പ്രകടനം അതി ഗംഭീരമെന്ന് വേണം പറയാൻ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഓപ്പൺഹൈമറെ ആദരിക്കുന്ന ചടങ്ങിൽ അദ്ദേഹം അനുഭവിക്കേണ്ടി വന്ന കുറ്റബോധത്തിന്‍റെ ഭീകരത എത്രമാത്രമാണെന്ന് കിലിയൻ തന്‍റെ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. 


അങ്ങേയറ്റം വിനാശകാരിയായ ഒരു മഹായുധം മനുഷ്യർക്ക് സമ്മാനിച്ച് അമേരിക്കൻ പ്രൊമിത്യൂസ് ആയി മാറിയ ഓപ്പൺഹൈമറിന്‍റെ ചിത്രം മനോഹരമായിത്തന്നെ സിനിമയിൽ ക്രിസ്റ്റഫർ നോളൻ വരച്ചുകാട്ടി. കിലിയൻ മർഫി കഴിഞ്ഞാല്‍ ലെവിസ് സ്ട്രാസ് ആയുള്ള റോബർട്ട് ഡൗണി ജൂനിയറിന്‍റെ പ്രകടനമാണ് പ്രശംസ അർഹിക്കുന്നത്്. ഒരു നെഗറ്റീവ് ഷെയിഡ് കഥാപാത്രമാണ് ഇത്. റോബർട്ട് ഡൗണി ജൂനിയർ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രകടനം ഈ സിനിമയിൽ അദ്ദേഹം കാഴ്ചവച്ചു.


ALSO READ: എനിക്കിത് പറയാനുള്ള അർഹതയുണ്ടോയെന്ന് അറിയില്ല; ഭാര്യഭർതൃ ബന്ധത്തെക്കുറിച്ച് ബാല, വീഡിയോ


ഫ്ലോറൻസ് പഗ്ഗിന്റെ ജീൻ ടാറ്റ്ലോക് എന്ന കഥാപാത്രവും ഓപ്പൺഹൈമറും തമ്മിലെ പ്രണയം ഈ സിനിമയിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണെങ്കിലും ഇന്ത്യയിലെ സെൻസറിങ് കാരണം അവരുടെ കോംബിനേഷൻ സീൻസിൽ പലതും കാണാൻ പറ്റാതെ പോയത് നിരാശയായി. എമിലി ബ്ലെൻഡ് അവതരിപ്പിക്കുന്ന കിറ്റി ഓപ്പൺഹൈമർ സ്ക്രീനിലെത്തുന്ന സമയം കുറവാണെങ്കിലും ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ആ കഥാപാത്രത്തിന്‍റെ സംഭാഷണങ്ങൾ തീയറ്ററിൽ കൈയടി ഉണ്ടാക്കുന്നുണ്ട്.  സിനിമയിലെ ബ്ലാക് ആന്‍റ് വൈറ്റ് രംഗങ്ങളും അവ ഉപയോഗിച്ചിരിക്കുന്ന രീതിയും വളരെ ശ്രദ്ധേയമാണ്. ചരിത്രത്തിൽ അടയാളപ്പെടുത്തിയ, ഓപ്പൺഹൈമറിന്‍റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളിലായിരുന്നു അവ കടന്നു വരുന്നത്.



ഇത് പ്രേക്ഷരെ ആ രംഗത്തിന്‍റെ പ്രധാന്യം മനസ്സിലാക്കിക്കൊടുക്കുന്നു. എന്നാല്‍ ഒരു ബയോഗ്രാഫി ആയതിനാൽ അതിന്‍റേതായ പരിമിതികളും ഉള്ള ചിത്രമായിരുന്നു ഓപ്പൺഹൈമർ. മുൻപ് ക്രിസ്റ്റഫർ നോളന്‍റെ ഇന്‍റർസ്റ്റെല്ലാർ പുറത്തിറങ്ങിയപ്പോൾ പലരും പറഞ്ഞത്, ആ സിനിമ മനസ്സിലാകാൻ കുറച്ച് ഫിസിക്സും പഠിച്ചിരിക്കണമെന്നാണ്. അതുപോലെ ഓപ്പൺഹൈമർ പൂർണമായി മനസ്സിലാകണമെങ്കിൽ തീർച്ചയായും ചരിത്രവും കുറച്ച് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ക്രിസ്റ്റഫർ നോളന്‍റെ ഐക്കോണിക്കായ നോൺ ലീനിയർ പാറ്റേണിലെ കഥ പറച്ചിൽ ചിലപ്പോൾ പ്രേക്ഷരെ കുഴപ്പിക്കാൻ സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.