ഈ ഒറ്റ ചിത്രം കൊണ്ട് അഭ്യൂഹങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് ഗോപീ സുന്ദർ
ഗായകരായ അമൃതയും ഗോപി സുന്ദറും വേർപിരിയുന്നു എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഇൻസ്റ്റഗ്രാമിൽ ഇരുവരും അൺഫോളോ ചെയ്തുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു
എന്നാൽ ഇതിനെല്ലാം പുതിയ ചിത്രത്തോടെ വിരാമമായിരിക്കുകയാണ്
ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും പ്രണയം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് നീക്കം ചെയ്തതാണ് ചർച്ചക്ക് വഴിവെച്ചത്
2022 മെയ് മാസം 26ന് ആയിരുന്നു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച വിവരം ഗോപി സുന്ദറും അമൃതയും പരസ്യമായി പ്രഖ്യാപിച്ചത്
‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചത്
എന്തായാലും പുതിയ വിവാദങ്ങളും അഭ്യൂഹങ്ങളും ഇതോടെ അവസാനിച്ചിരിക്കുകയാണ്