Orapara Kalyana Vishesham: റിലീസിന് ഒരുങ്ങി `ഒരപാര കല്ല്യാണവിശേഷം`; ചിത്രം നവംബർ അവസാനം തിയേറ്ററുകളിലേക്ക്
Orapara Kalyana Vishesham Movie: സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ പിണറായി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന 'ഒരപാര കല്ല്യാണവിശേഷം' നവംബർ 30ന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ പിണറായി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് 'ഒരപാര കല്ല്യാണവിശേഷം'. സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത് എന്നിവരാണ് സഹ നിർമാതാക്കൾ. ഒരപാര കല്യാണവിശേഷത്തിന്റെ തിരക്കഥയും സംവിധാനവും നവാഗതനായ അനീഷ് പുത്തൻപുര നിർവഹിക്കുന്നു. സുനോജ് ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം- ഷമീർ ജിബ്രാൻ. എഡിറ്റർ- പി.സി.മോഹനൻ. സംഗീതം- ഹരികുമാർ ഹരേറാം. ഗാനരചന- പ്രേംദാസ് ഇരുവള്ളൂർ, പ്രമോദ് വെള്ളച്ചാൽ. കല- വിനീഷ് കൂത്തുപറമ്പ്. മേക്കപ്പ്- പ്രെജി. പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം. കോസ്റ്റ്യൂം- വിനീത് ദേവദാസ്. ബി.ജി.എം- സാമുവൽ അബി. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിനി സുധാകരൻ. അസോസിയേറ്റ് ഡയറക്ടർ- അരുൺ ഉടുമ്പുംചോല. സ്റ്റിൽസ്- ശാലു പേയാട്. ഡിസൈൻസ്- മനു ഡാവിജി.
ഭഗത് മാനുവൽ, കൈലാഷ്, അഷ്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ്, സുധീർ പറവൂർ,കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, ശിവദാസ് മാറമ്പിള്ളി, കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബർ മുപ്പതിന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.