Jigarthanda DoubleX: 'എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന എന്റെർറ്റൈനെർ ആയിരിക്കും ജിഗർതണ്ടാ ഡബിൾ എക്സ്'; കൊച്ചിയിൽ പ്രമോഷനെത്തി താരങ്ങൾ

Jigarthanda DoubleX Release Date: കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർതണ്ട ഡബിൾ എക്സ് 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 05:18 PM IST
  • ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ജിഗർതണ്ട രണ്ടാം ഭാഗം നിർമിക്കുന്നത്
  • സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്
  • തിരുനവുക്കരാസു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം
Jigarthanda DoubleX: 'എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന എന്റെർറ്റൈനെർ ആയിരിക്കും ജിഗർതണ്ടാ ഡബിൾ എക്സ്'; കൊച്ചിയിൽ പ്രമോഷനെത്തി താരങ്ങൾ

കൊച്ചി: കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി രാഘവ ലോറൻസ്, എസ്.ജെ സൂര്യ എന്നിവർ കൊച്ചിയിലെത്തി. കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ നടന്ന പ്രസ് മീറ്റിൽ ഷൈൻ ടോം ചാക്കോയും പങ്കെടുത്തു. ചിത്രം ആരംഭിക്കുന്നത് തന്നെ ഷൈനിൽ നിന്നാണെന്നും എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത ലോറെൻസിനെ ആകും കാർത്തിക് സുബ്ബരാജ് നിങ്ങൾക്കായി അവതരിപ്പിക്കുന്നതെന്നും എസ്.ജെ സൂര്യ വ്യക്തമാക്കി.

താൻ ഡയറക്ടർ ആയത് സിനിമാ നടനാകാൻ വേണ്ടിയാണെന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ എന്നെ ഏറ്റവും ഞെട്ടിച്ചത് മലയാളിയായ നിമിഷാ സജയന്റെ അഭിനയ പ്രകടനം ആണെന്നും എസ്.ജെ.സൂര്യ വ്യക്തമാക്കി. കാർത്തിക് വിളിച്ചപ്പോൾ ജിഗർതണ്ട രണ്ടാം ഭാഗം ആയുന്നുവെന്ന് എന്നറിഞ്ഞിരുന്നില്ലെന്നും താൻ ആദ്യമായി ഡബ്ബ് ചെയ്ത തമിഴ് സിനിമയാണ് ജിഗർതണ്ട ഡബിൾ എക്സ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

ALSO READ: ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ പൊങ്കൽ റിലീസായി എത്തുന്നു

നവംബർ പത്തിന് ദീപാവലി റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ബുക്ക് മൈ ഷോയിൽ ആരംഭിച്ചു. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് ജിഗർതണ്ട ഡബിൾ എക്സ് ഒരുക്കിയിരിക്കുന്നത്.

ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ജിഗർതണ്ട രണ്ടാം ഭാഗം നിർമിക്കുന്നത്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ ട്രെയിലറിന് 19 മില്യണിൽ അധികം കാഴ്ചക്കാരെയാണ് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത്. പിആർഒ- പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News