കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആസിഫ് അലി, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ഓർഡിനറി' (Ordinary). പത്തനംതിട്ടയിലെ ​ഗവിയെന്ന അതിമനോഹരമായ സ്ഥലത്തെ എല്ലാവർക്കും ഒന്ന് പരിചയപ്പെടുത്തിയ ചിത്രമായിരുന്നു ഇത്. 2012ലാണ് ഓർഡിനറി റിലീസ് ചെയ്തത്. പ്രേക്ഷക നിരൂപക പ്രശംസ നേടി മികച്ച വിജയം നേടിയിരുന്നു ചിത്രം. കുഞ്ചാക്കോ ബോബൻ - ബിജു മേനോൻ കൂട്ടുകെട്ട് പ്രേക്ഷകർ വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രം കൂടിയാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി ഓർഡിനറിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് രാജീവ് ​ഗോവിന്ദൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

‘'ഈ വാർത്ത കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും കേള്‍ക്കുന്നു. ആദ്യമൊക്കെ അതിനെ ഞാനും അവഗണിച്ചിരുന്നു.  എന്നാൽ അത് ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണ്. ഈ വാർത്തകൾ വ്യാജമാണ്. ഓര്‍ഡിനറിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങൾ ആലോചിച്ചിട്ട് പോലുമില്ല. ചാക്കോച്ചനോ ബിജുവിനോ ഇത് സംബന്ധിച്ച് അറിയുമോ എന്നുപോലും എനിക്ക് നിശ്ചയമില്ല. ഇതിന് പിന്നിൽ മറ്റാരെങ്കിലുമാണെങ്കിൽ ഞാന്‍ അത് അറിയേണ്ടതാണ്. കാരണം നിര്‍മ്മാതാവെന്ന നിലയില്‍ ഈ ചിത്രത്തിന്റെ അവകാശങ്ങൾ എന്നില്‍ നിക്ഷിപ്തമാണ്. അത് കൊണ്ട് ഞാനറിയാതെ ഓര്‍ഡിനറിയുടെ രണ്ടാംഭാഗം ഉണ്ടാകാന്‍ പോകുന്നില്ല. എന്നിട്ടും ഇങ്ങനെയൊരു വാര്‍ത്ത എങ്ങനെ പ്രചരിക്കുന്നു എന്നറിയില്ല. അതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്’' എന്ന് രാജീവ് ​ഗോവിന്ദൻ പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ പ്രതികരണത്തിലാണ് നിർമ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. 


Also Read: കാമ കണ്ണോടെയല്ല ഞാൻ അവരെ സ്നേഹിച്ചത്; ഇനി നിത്യ മേനോനെ എനിക്ക് വേണ്ട; തുറന്നടിച്ച് സന്തോഷ് വർക്കി


 


സുഗീത് ആണ് ചിത്രം സംവിധാനം ചെയ്തത്. പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. പത്തനംതിട്ട ബസ്സ് സ്റ്റാൻഡിൽ നിന്ന് ഗവിയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലെ ഡ്രൈവറാണ് സുകുവും ആ ബസ്സിലെ കണ്ടക്ടറായ ഇരവി എന്ന ഇരവിക്കുട്ടൻപിള്ളയും ഗവിയിലെത്തുന്നതിൽ നിന്നുമാണ് കഥയുടെ തുടക്കം. തുടർന്ന് ഒരിക്കൽ ഗവിയിലേക്കുള്ള യാത്രാ മദ്ധ്യേ ഒരാളെ ഈ ബസ് ഇടിച്ചിടുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ജിഷ്ണു രാഘവൻ, ലാലു അലക്സ്, ആൻ അ​ഗസ്റ്റിൻ, ശ്രിത ശിവദാസ്, വൈ​ഗ, ബാബുരാജ്, ധർമ്മജൻ ബോൾ​ഗാട്ടി, സലിം കുമാർ, കൊച്ചുപ്രേമൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.