ഒരു സദാചാര പ്രേമകഥ നവംബർ മൂന്നിന് സ്ട്രീമിങ് ആരംഭിക്കുന്നു. സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമിച്ച് ജയരാജ് വിജയ് കഥ എഴുതി  സംവിധാനം ചെയ്ത ചിത്രമാണ് ഒരു സദാചാര പ്രേമ കഥ. നവംബർ മൂന്ന് മുതൽ സൈനാപ്ലേ ഒടിടിയിൽ ചിത്രം പ്രദർശനം ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് പ്രണയം. സ്നേഹം പരക്കുമ്പോൾ നന്മ നിറഞ്ഞ മനസ്സുകൾ പരസ്പരം കൂടിച്ചേരുന്നു. അതൊരു  പ്രവാഹമായി എത്ര വലിയ യുദ്ധങ്ങൾക്കിടയിലും പരന്നൊഴുകുന്നു.


ഇതൊരു പ്രണയകഥയല്ല പ്രണയം ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്. നന്മനിറഞ്ഞ ലോകം സ്വപ്നം കാണുന്നവരുടെയും അവരെ എതിർക്കുന്നവരുടെയും ഇടയിൽ നടന്ന ഒരു പ്രണയചർച്ച. അതാണ് ഒരു സദാചാര പ്രേമകഥ എന്ന ചിത്രം പറയുന്നത്. 


ALSO READ: അനൂപ് മേനോൻ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി നവംബർ മൂന്നിന് തിയേറ്ററുകളിലെത്തും


ഡിഒപി- പ്രസാദ് അറുമുഖൻ, സുബീഷ്, രവി. എഡിറ്റിംഗ്- അമീൻ എസ്, താഹിർ ഹംസ. ലിറിക്സ് ആൻഡ് മ്യൂസിക്- അരിസ്റ്റോ സുരേഷ്, ഷെഫീഖ് റഹ്മാൻ. തിരക്കഥ സംഭാഷണം-  കെ സി ജോർജ്, റ്റിറ്റോ പോൾ. പ്രൊഡക്ഷൻ കൺട്രോളർ- അൻവർ. അജയ്.


സന്തോഷ് കീഴാറ്റൂർ, മണികണ്ഠൻ പട്ടാമ്പി, അരിസ്റ്റോ സുരേഷ്, സുനിൽ സുഗത, കുട്ടി അഖിൽ, രാജൻ തോമസ്, ഹരിദാസ് (യു എസ് എ ) മനോജ് (യു എസ് എ ) ജിത്തു, ജോഷി, നയന, ജീജ സുരേന്ദ്രൻ, തസ്നി ഖാൻ, അമ്പിളി, മഞ്ജു സുരേഷ്, രജനി, മീന (യു എസ് എ ) എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പി ആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.