Oru Sreelankan Sundari: അനൂപ് മേനോൻ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി നവംബർ മൂന്നിന് തിയേറ്ററുകളിലെത്തും

Oru sreelankan sundari movie: മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ്  ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 05:17 PM IST
  • മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ പ്രിയദർശൻ ആണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്
  • വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, ഷമീർ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്
Oru Sreelankan Sundari: അനൂപ് മേനോൻ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി നവംബർ മൂന്നിന് തിയേറ്ററുകളിലെത്തും

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി നവംബർ മൂന്നിന് തിയേറ്ററുകളിൽ എത്തുന്നു. മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ്  ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മൻഹർ സിനിമാസിന്റെ  ബാനറിൽ കൃഷ്ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്.

അനൂപ് മേനോൻ, പദ്മരാജൻ രതീഷ്, ശിവജി ഗുരുവായൂർ, ഡോ. രജിത് കുമാർ, ഡോ. അപർണ്ണ, കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ, രോഹിത് വേദ്, തൃശൂർ എൽസി, ശാന്ത കുമാരി, മേഘന സുമേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, ഷമീർ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ALSO READ: നാടൻ വേഷത്തിൽ തിളങ്ങി ജാൻവി കപൂർ; 'ദേവര' ഒരുങ്ങുന്നു

രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേർന്നാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്. കൃഷ്ണ പ്രിയദർശനാണ് ​ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു ഒരു ശ്രീലങ്കൻ സുന്ദരി ചിത്രീകരണം പൂർത്തിയാക്കിയത്. പിആർഒ- എം.കെ.ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News