അനൂപ് മേനോൻ നായകനായെത്തുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മൻഹർ സിനിമാസിന്റെ  ബാനറിൽ കൃഷ്ണ പ്രിയദർശൻ ആണ് ചിത്രത്തിന്റെ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്. മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഒക്ടോബർ അവസാന വാരം ചിത്രം പ്രദർശനത്തിനെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറക്കിയത്. പദ്മരാജൻ രതീഷ്, ശിവജി ഗുരുവായൂർ, ഡോ. രജിത് കുമാർ, ഡോ. അപർണ, കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ, രോഹിത് വേദ്, തൃശൂർ എൽസി, ശാന്തകുമാരി, മേഘ്ന സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.


വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, ഷമീർ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘ്ന സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മ്യൂസിക്  രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ലിറിക്‌സ് കൃഷ്ണ പ്രിയദർശനാണ് ഒരുക്കിയിരിക്കുന്നത്. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു 'ഒരു ശ്രീലങ്കൻ സുന്ദരി 'ചിത്രീകരണം പൂർത്തിയാക്കിയത്.


ALSO READ: Kannur Squad: പ്രതികളെ തേടി ഇന്ത്യയൊട്ടാകെയുള്ള യാത്ര; മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് നാളെ മുതൽ


ചായാഗ്രഹണം- രജീഷ് രാമൻ, എഡിറ്റർ അബു ജിയാദ്, ലിറിക്സ്- കൃഷ്ണ പ്രിയദർശൻ, സംഗീതം- രഞ്ജിനി സുധീരൻ, സുരേഷ് എരുമേലി, ആർട്ട്- അശിൽ, ഡിഫിൻ, കോസ്റ്റ്യൂംസ്- അറോഷിനി, ബിസി എബി, അസോസിയേറ്റ് ഡയറക്ടർമാർ- ബിജുലാൽ, അൽഫോൺസ അഫ്സൽ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിനീഷ്, മൻസൂർ, പോസ്റ്റർ- അമീൻ ഹംസ, ബിജിഎം- ഷാജി ബി, പിആർഒ- എംകെ ഷെജിൻ, ഡിജിറ്റൽ മീഡിയ- വിഷൻ മീഡിയ കൊച്ചിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.