കൊച്ചി : ബിജു മേനോൻ റോൽൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓണത്തിന് ഒരു ഓണത്തല്ല് എന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് തെക്കൻ തല്ല് കേസ് എന്ന പേരിൽ സിനിമയായി അവതരിപ്പിക്കുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

 80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ  മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാ​ഗതനായ ശ്രീജിത്ത് എൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡിയുടെ രചയീതാക്കളിൽ ഒരാളാണ് ശ്രീജിത്ത് എൻ.  ചിത്രത്തിൽ  പത്മപ്രിയ, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ALSO READ : Rorschach Movie BTS : "വീണ്ടും സസ്പെൻസ്"; റൊഷാക്കിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു



E4 എന്റർടെയ്ൻമെന്റ് എന്റർടൈൻമെൻറ്സും സൂര്യ ഫിലിമിസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി.ആർ.ഇന്ദുഗോപന്റെ കഥയിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠനാണ്.


ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.  ബിജു മേനോന്റെ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് സിനിമയായി ഒരുക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിജു മേനോന്റെ ഒരു തെക്കൻ തല്ല് കേസ്‌.


ALSO READ : Kuppeen Vanna Bhootham : വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും റാഫിയും ഒന്നിക്കുന്നു; കുപ്പീന്ന് വന്ന ഭൂതത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു


സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ


എഡിറ്റർ: മനോജ് കണ്ണോത്ത്, സംഗീതസംവിധായകൻ: ജസ്റ്റിൻ വർഗീസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, വരികൾ: അൻവർ അലി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ - പ്രേംലാൽ കെ.കെ, ഫിനാൻസ് കൺട്രോളർ - ദിലീപ് എടപ്പറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്‌സ്, ടീസർ കട്ട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സ്റ്റണ്ട്‌സ്: സുപ്രീം സുന്ദർ. മാഫിയ ശശി, പിആർഒ: എ എസ് ദിനേശ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്: വിവേക് ​​രാമദേവൻ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.