Kuppeen Vanna Bhootham : വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും റാഫിയും ഒന്നിക്കുന്നു; കുപ്പീന്ന് വന്ന ഭൂതത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

Kuppeen Vanna Bhootham Title Poster : വൺ ഡേ ഫിലിംസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 03:25 PM IST
  • ചിത്രത്തിൻറെ ബാനറും ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
  • കൊച്ചിയിൽ പ്രൗഢഗംഭീരമായ സദസ്സിൽവെച്ചാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററും, ബാനറും പുറത്തുവിട്ടത്.
  • വൺ ഡേ ഫിലിംസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
  • ചിത്രത്തിൻറെ റിലീസ് 2023 ഓടെ മാത്രമേ ഉണ്ടാകൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Kuppeen Vanna Bhootham : വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും റാഫിയും ഒന്നിക്കുന്നു; കുപ്പീന്ന് വന്ന ഭൂതത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

 വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കുപ്പീന്ന് വന്ന ഭൂതത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. കൂടാതെ ചിത്രത്തിൻറെ ബാനറും ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. കൊച്ചിയിൽ പ്രൗഢഗംഭീരമായ സദസ്സിൽവെച്ചാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററും, ബാനറും പുറത്തുവിട്ടത്.  വൺ ഡേ ഫിലിംസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ റിലീസ് 2023 ഓടെ മാത്രമേ ഉണ്ടാകൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ബിജു മത്തായി ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഹരിദാസാണ്. 

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റാഫിയാണ്. മേജർ രവിയും നിർമ്മാതാവ് സാബു ചെറിയാനും ചേർന്നാണ് ചിത്രത്തിൻറെ ബാനറും ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടത്.  ജോർജ്‌ കുട്ടി c/o ജോർജ്കുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടിപട്ടണം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഹരിദാസ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഹരിദാസ് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും  കുപ്പീന്ന് വന്ന ഭൂതത്തിനുണ്ട്. ചടങ്ങിൽ സംവിധായകൻ ജോഷി മുഖ്യ അഥിതിയിയായി എത്തിയിരുന്നു.

ALSO READ: Ini Utharam: അശ്വിനായി സിദ്ധാർത്ഥ് മേനോൻ; കഥാപാത്രത്തെ പരിചയപ്പെടുത്തി 'ഇനി ഉത്തരം' ടീം

കൂടാതെ ചടങ്ങിൽ ജോബി ജോർജ്, സാബു ചെറിയാൻ, ടോമിച്ചൻ മുളകുപാടം, നെൽസൺ ഐപ്പ്, കാൾട്ടൺ ഫിലിംസ് കരുണാകരൻ, ഷാഫി, ജിബു ജേക്കബ്, സേതു, മേജർ രവി, റോബിൻ തിരുമല,ഭീമൻ രഘു, രാജാസാഹിബ്, പൊന്നമ്മ ബാബു,പ്രിയങ്ക, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഛായാഗ്രഹണം - രതീഷ് റാം, പ്രൊഡക്ഷൻ ഡിസൈനർ - ജോസഫ് നെല്ലിക്കൽ, പ്രൊഡകഷൻ കൺട്രോളർ -  ഡിക്സൺ പോടുത്താസ്, സംഗീത സംവിധാനം -  മണികണ്ഠൻ അയ്യപ്പ, മേക്കപ്പ് - റോണക്സ് സേവ്യർ, വിതരണം - ഗുഡ്‌വിൽ എന്റർടൈൻമെന്റ്, പി ആർ ഓ - വാഴൂർ ജോസ്, നിയാസ് നൗഷാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News