എട്ട് വ‍ർഷങ്ങൾക്ക് ശേഷം നവ്യ നായർ അഭിനയിക്കുന്ന 'ഒരുത്തീ' (Oruthee) എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പടം കാണാൻ കട്ടവെയിറ്റിം​ഗ് ആണെന്ന് ആരാധകർ പറയുന്നു. കുടുംബ ബന്ധങ്ങളുടെ സ്നേഹത്തിന്‍റേയും അതീജീവനത്തിന്‍റെയും കഥയാണ് സംവിധായകൻ വി.കെ. പ്രകാശ് ഒരുക്കിയ ചിത്രം പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുത്തീയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത് എസ്.സുരേഷ്‌ ബാബു ആണ്. ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ എത്തുന്നത്. നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള  ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 



 


കെപിഎസി ലളിത, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരും ഒരുത്തീയിൽ പ്രധാന വേഷത്തിലെത്തുന്നു. ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ  ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.