Oruthee OTT Release : ഒരുത്തീയുടെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കി മനോരമ മാക്സ്; റിലീസ് ഉടൻ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്.
Kochi : നവ്യ നായർ ചിത്രം ഒരുത്തീയുടെ ഒടിടി അവകാശങ്ങൾ മനോരമ മാക്സ് സ്വന്തമാക്കി. മനോരമ മാക്സ് ആപ്പിൽ ഒരുത്തീ ഉടൻ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായം നേടി ഒരുത്തീ പ്രദർശനം തുടരുകയാണ്.
ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തീ. ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തിൽ വിനായകൻ പൊലീസ് ഉദ്യോഗസ്ഥനായി ആണ് എത്തുന്നത്. വില്ലൻ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്.
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയുടെ കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ്‌ബാബുവിന്റേതാണ് ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്‌ലൈനോടെയാണ് സിനിമ തീയേറ്ററുകളിൽ എത്തിയത്. മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തി നിർമ്മിച്ചിരിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്. തകര ബാൻറ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.
ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. സ്റ്റിൽസ് പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത് കോളിൻസ് ലിയോഫിലുമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.