Ayali Web Series : കേന്ദ്രകഥാപാത്രമായി അനുമോള്‍; തമിഴ് വെബ് സീരീസ് `അയാലി` സീ5ൽ എത്തുന്നു
Ayali Web Series Release Date സീ5യിലൂടെയാണ് അയാലി റിലീസ് ചെയ്യുന്നത്. തമിഴിന് പുറെ തെലുങ്കുവിലും മൊഴിമാറ്റിയും വെബ് സീരിസ് സംപ്രേഷണം ചെയ്യുന്നുണ്ട്.
മലയാളി താരം അനുമോൾ കേന്ദ്രകഥാപാത്രമായി എത്തുന്ന തമിഴ് വെബ സീരിസ് അയാലി റിലീസിന് ഒരുങ്ങുന്നു. യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാണ് തമിഴ് വെബ് സീരീസിലൂടെ അവതരിപ്പുക്കുന്നത്. 'അയാലി' 26ന് മുതൽ ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ സംപ്രേഷണം ചെയ്ത് തുടങ്ങും. വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അനുമോളിനോടൊപ്പം അഭി നക്ഷത്രയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയാലിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
സീ 5 ഒറിജിനല്‍സ് അവതരിപ്പിക്കുന്ന സീരിസ് എസ്‌ട്രെല്ല പ്രൊഡക്ഷന്റെ ബാനറില്‍ കുഷ്മാവതി നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ മുത്തുകുമാറാണ് അയാലിയുടെ സംവിധായകൻ. മുത്തുകുമാര്‍, വീണൈ മൈന്താന്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മ്യൂസിക്: രേവാ, എഡിറ്റര്‍ ഗണേഷ് ശിവ, ഛായാഗ്രഹണം: രാംജി എന്നിവരാണ് അണിയറയിലെ മറ്റ് പ്രമുഖർ.
ALSO READ : Nanpakal Nerathu Mayakkam Review: ഇതെന്തൊരു പകർന്നാട്ടം, മഹാനടനം; നൻപകൽ നേരത്ത് മയക്കം റിവ്യൂ
മഥന്‍, ലിങ്ക, സിങ്കാംപുലി, ധര്‍മ്മരാജ്, ലവ്‌ലിന്‍, തുടങ്ങി വന്‍ താരനിരയിലാണ് അയാലി ഒരുക്കിയത്. അതിഥി താരമായി ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാള്‍ എന്നിവരും എത്തുന്നു. പുതുക്കോട്ടൈ തമിഴ് ശൈലിയില്‍ അനുമോള്‍ തന്നെയാണ് അയാലിയില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് തമിഴില്‍ അനുമോള്‍ ഡബ്ബ് ചെയ്യുന്നത്.
അനുമോള്‍ നേരത്തെ ഒരുനാള്‍ ഇരവില്‍, തിലഗര്‍, കണ്ണുക്കുള്ളൈ, രാമര്‍, സൂറന്‍, മഗ്‌ഴ്ചി തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷിനൊപ്പം തമിഴില്‍ ഫറാന എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് അയാലി എത്തുന്നത്. മലയാളത്തില്‍ ത തവളയുടെ ത, വൈറല്‍ സെബി, പെന്‍ഡുലം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് അനുമോളുടേതായി പുറത്താനിരിക്കുന്നത്. ആദ്യമായി സംസ്‌കൃതത്തില്‍ ചെയ്ത തയ നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...