കൊച്ചി: സുരേഷ് ​ഗോപി നായകനായി എത്തുന്ന കാവലിൻ്റെ ഒടിടി റിലീസിനായി പ്ലാറ്റ്ഫോമുകൾ ഏഴ് കോടി വരെ വാ​ഗ്ദാനം ചെയ്തുയെന്ന് സിനിമയുടെ നി‍ർമാതാവ് ജോബി ജോർജ്. സിനിമകൾ തിയറ്ററുകളിൽ തന്നെ പുറത്തിറക്കുന്നതാണ് നല്ലതെന്ന് ജോബി ജോർജ് പറഞ്ഞു. സിനിമകൾ തിയറ്റകുൾക്ക് പുറമെ ഒടിടിയിലൂടെ പുറത്തിറക്കുന്ന നി‌ർമാതാക്കളുടെ പ്രവണതക്കെതിരെ തിയറ്റർ ഉടമകളുടെ പ്രതിഷേധം നിൽക്കവെയാണ് ജോബി ജോർജിൻ്റെ വെളിപ്പെടുത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

കാവലിനെ കൂടാതെ ജോബി തന്നെ നി‍ർമിക്കുന്ന ഷെയ്ൻ നി​​ഗം (Shane Nigam) നായകനായിയെത്തുന്ന വെയിലിനായും ഒടിടി പ്ലാറ്റുഫോമുകൾ തന്നെ സമീപിച്ചതായി ജോബി അറിയിച്ചു. പുതുമുഖ സംവിധായകൻ്റെ ചിത്രവും ഷെയ്ൻ്റെ മികച്ച പ്രകടനം പരി​ഗണിച്ചാണ് വെയിൽ ഒടിടിയുലൂടെ റിലീസ് ചെയ്യാതെ തിയറ്ററുകൾ തന്നെ താൻ തെരഞ്ഞെടുത്തതെന്ന് ജോബി പറഞ്ഞു.


ALSO READ: മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു


തിയറ്ററുകാരെ പരി​ഗണിച്ചാണ് താൻ ഒടിടി റിലീസിനായി മുതരാത്തതെന്നും, മറ്റ് വഴി ഇല്ലെങ്കിൽ താനും മറ്റുള്ളവരെ പോലെ ഒടിടിയെ തന്നെ സമീപിക്കുമെന്നും ജോബി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയിൽ തനിക്ക് പിടിച്ച് നിൽക്കാനായിട്ടുണ്ട്, എന്നാൽ മറ്റുള്ളവർക്ക് തന്നെ പോലെ സാധ്യമാകണമെന്നില്ലെന്നും ജോബി (Joby George) കൂട്ടിച്ചേ‍ർത്തു.


നേരത്തെ മോഹൻലാലിൻ്റെ ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ ഇറക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത് തിയറ്റർ ഉടമകൾക്കിടയിൽ വൻ പ്രതിഷേധമായിരുന്ന ഉയർന്നത്. ദൃശ്യം പോലെ പ്രക്ഷകരെ തിയറ്ററുകളിലേക്ക് അടുപ്പിക്കുന്ന ചിത്രങ്ങൾ ഒടിടിയിലൂടെ (OTT) റിലീസ് നടത്തുന്നത് തിയറ്റ‌ർ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഉടമകൾ അറിയിച്ചത്. 


ALSO READ: ഒടുവിൽ അതിനും തീരുമാനം: സിനിമ തീയേറ്ററുകൾ അഞ്ചുമുതൽ തുറക്കും


അതേസമയം മോഹൻലാലൻ്റെ (Mohanlal) തന്നെ മറ്റൊരു ബി​ഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിൻ്റെ സിം​ഹം തിയറ്ററുകളിൽ തന്നെ പുറത്തിറക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ അനുമതി പ്രകാരം നാളെ മുതലാണ് കേരളത്തിൽ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുന്നത്. ആകെ സീറ്റിൻ്റെ 50 ശതമാനം പേർക്ക് മാത്രമാണ് തിയറ്ററിനുള്ളിൽ പ്രവേശിക്കാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP



ios Link - https://apple.co/3hEw2hy