തീയേറ്ററിൽ  റീലീസായി ഒരു മാസം പോലും കഴിയും മുൻപ് കോവിഡ് (Covid19) പിടി മുറുക്കിയതിനാൽ നിരവധി ചിത്രങ്ങളാണ് ഇനി ഒടിടിയിലേക്ക് റീലീസിനായി എത്തുന്നത്.ഡിസ്നി + ഹോട്ട്സ്റ്റാർ ഉൾപ്പെടെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ ഫൈവ് തുടങ്ങിയ പ്ലാറ്റഫോമുകളിലൂടെ അഞ്ചോളം ചിത്രങ്ങളാണ് റിലീസിനെത്തുന്നത്,


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 8ന് തിയേറ്റർ റിലീസ് ചെയ്ത "ചതുർമുഖവും" സീ ഫൈവിലൂടെ (Zee5) എത്തുമ്പോൾ മാർച്ച് 25ന് റിലീസിനെത്തിയ ടൊവിനോ തോമസ് ചിത്രം "കള"യും നീണ്ട ഇടവേളക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ഏപ്രിൽ 8ന് പ്രദർശനത്തിന് എത്തിയ ത്രില്ലർ ചിത്രം "നായാട്ടും" നെറ്റ് ഫ്ലിക്സിലൂടെയും ഒടിടി റിലീസിനൊരുങ്ങുന്നത്.


ALSO READ: അങ്ങിനെ 'എല്ലാം ശരിയാകും' ജൂൺ നാലിന്: സസ്പെൻസിട്ടൊരു വെളിപ്പെടുത്തൽ


കുഞ്ചാക്കോ ബോബനും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചിത്രസംയോജകൻ കൂടിയായ അപ്പു എൻ ഭട്ടതിരി സ്വതന്ത്ര സംവിധായകനായ ചിത്രമാണ് നിഴൽ. ഏപ്രിൽ 9ന് ചിത്രം തിയേറ്ററിൽ എത്തിയെങ്കിലും കോവിഡ് മൂലം വേണ്ടത്ര സ്വീകാര്യത നേടിയില്ല. ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് എത്തുന്നത്.


ALSO READ: Chathurmugham : മഞ്ജു വാര്യർ ചിത്രം ചതുർമുഖം സീ 5ൽ റിലീസ് ചെയ്യും


മലയാളത്തിൽ മാത്രം 5 ചിത്രങ്ങളാണ് ഈ മാസം ഒടിടി യിലൂടെ വരുന്നത്. ഇതിന് പുറമെ മറ്റു ഭാഷാ ചിത്രങ്ങളും എത്തുന്നുണ്ട്.  സാങ്കേതിക വളർച്ച സ്ക്രീനുകളുടെ വലിപ്പം കുറക്കുന്നു എങ്കിലും സിനിമാ ആസ്വാദനത്തിന് കോട്ടം വരുത്തുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.