അപിഗേറ്റുമായി കൈകോര്‍ത്ത് ZEE5 !!

 

Updated: Feb 25, 2019, 06:07 PM IST
അപിഗേറ്റുമായി കൈകോര്‍ത്ത് ZEE5 !!

 

ന്യൂഡല്‍ഹി: വിനോദ മാധ്യമ രംഗത്ത്‌ വന്‍ കുതിപ്പുമായി ZEE5!! ബഹുഭാഷാ ഡിജിറ്റല്‍ വിനോദ വേദിയായ ZEE5, അപിഗേറ്റുമായി പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നു!! 

അപിഗേറ്റ്, ഏറ്റവും നൂതന സാങ്കേതികവിദ്യയാണ് പിന്തുടരുന്നത്. അപിഗേറ്റുമായി പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നതു വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വിവിധ ഭാഷകളിലുള്ള പരിപാടികള്‍ ‍ZEE5ലൂടെ ആസ്വദിക്കാന്‍ സാധിക്കും. 

ZEE ചാനലിന്‍റെ മികച്ച സീരിയലുകളായ "കുംകും ഭാഗ്യ, ജോധാ അക്ബര്‍, സെബരത്തി, കൂടാതെ നിരവധി ബ്ലോക്ക്ബസ്റ്ററുകൾ ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ആഗോളതലത്തില്‍ Zee  നടത്തിയ വമ്പന്‍ കുതിപ്പാണ് ഇത്. ആഗോളതലത്തില്‍ 11 രാജ്യങ്ങളിലാണ് അപിഗേറ്റുമായുള്ള പങ്കാളിത്തത്തോടെ സംപ്രേക്ഷണം നടക്കുക. 

Zee5ല്‍ ഇതുവരെ 12 ഭാഷകളിലാണ് പ്രോഗ്രാമുകള്‍ ലഭിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ. മറാത്തി, ഒഡിയ, ഭോജ്പുരി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ZEE5 വിനോദ പരിപാടികള്‍ തയാര്‍ ചെയ്യുന്നത്. 

അപിഗേറ്റുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ZEE5 ന്‍റെ ഗ്ലോബല്‍ സിഇഓ അമിത് ഗോയങ്ക പറയുന്നത് ഇപ്രകാരമാണ്. ആളുകളുടെ താത്പര്യമനുസരിച്ചുള്ള പ്രോഗ്രാം തയ്യാറാക്കുകയാണ് Zee5ന്‍റെ ലക്ഷ്യം. ആഗോളതലത്തിലുള്ള പ്രേക്ഷകര്‍ക്കായാണ് ZEE5 പ്രോഗ്രാം നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ സംപ്രേക്ഷണ രംഗത്ത്‌ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുന്നതോടൊപ്പം ആഗോള തലത്തില്‍ ജനഹൃദയങ്ങളില്‍ ഇടം നേടാനും ഒപ്പം വിജയത്തിന്‍റെ മറ്റൊരു പടികൂടി കടക്കാനും ZEE5 ന് സാധിച്ചിരിയ്ക്കുകയാണ്.

ഈ പങ്കാളിത്തത്തെക്കുറിച്ച് അർച്ചന ആനന്ദ്, ചീഫ് ബിസിനസ് ഓഫീസർ- ZEE5 Global, പറഞ്ഞത് ശ്രദ്ധേയമാണ്. വിനോദ പരിപാടികളുടെ ഒരു വന്‍ ശേഖരംതന്നെ Zee5നുണ്ട്. കൂടാതെ, വിനോദ - മാധ്യമ രംഗത്ത് Zee5 വളരെ വേഗത്തിലാണ് കുതിപ്പ് നടത്തുന്നത്. ZEE5 മായുള്ള പങ്കാളിത്തത്തില്‍ അപിഗേറ്റ് വളരെ സംതൃപ്തരാണ്, അവര്‍ പറഞ്ഞു.