Kochi : പൃഥ്വിരാജ് (Prithviraj) നായകനായി എത്തുന്ന് കുറ്റാന്വേഷണ ചിത്രമായ കോൾഡ് കേസിന്റെ (Cold Case) ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) ജൂൺ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ചിത്രത്തിന്റെ നിർമാതക്കളിൽ ഒരാളായ ആന്റോ ജോസഫ് കോൾഡ് കേസ് ഒടിടി റിലീസിനായി ഒരുങ്ങുന്ന എന്ന് അറിയിച്ചിരുന്നു. ആന്റോ ജോസഫ് നിർമിച്ച ഫഹദ് ഫാസിൽ ചിത്രം മാലിക്കും കോൾഡ് കേസും ഒടിടി റിലീസിനായി അവസരം ഒരക്കണമെന്നാവശ്യപ്പെട്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫേഡറേഷന് കത്ത അയച്ചിരിന്നു. മാലിക്കിന്റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസം നടൻ ഫഹദും സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു.


ALSO READ : Malik, Cold Case OTT റിലീസിനായി ഒരുങ്ങുന്നു, സാമ്പത്തികമായ ബുദ്ധിമുട്ടെന്ന് നിർമാതാവ്


അതിന് പിന്നാലെ ഇന്ന് ആമസോൺ പുറത്ത് വിട്ട തങ്ങളുടെ ഏറ്റവും പുതിയ ത്രിലർ ശേഖരത്തിന്റെ പട്ടികയിൽ കോൾഡ് കേസും ഉൾപ്പെടുത്തി പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 30നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. 



ALSO READ : കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ


എസിപി സത്യജിത്ത് എന്ന് റോളിലെത്തുന്ന പൃഥ്വിരാജ് മുംബൈ പൊലീസ്, മെമ്മറീസ് എന്ന് ചിത്രങ്ങൾക്ക് ശേഷമാണ് ഒരു പൊലീസ് വേഷത്തിലെത്തുന്നത്. തമിഴ് ചിത്രം ആരുവി ഫെയിം അദിതി ബാലനാണ് നായിക. 


ഛായഗ്രഹകനായ താനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫിനൊപ്പം പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദുമാണ് നിർമിച്ചിരിക്കുന്നത്. ഗിരിഷ് ഗംഗാധരനും ജോമോനും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.  ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ.


ALSO READ : OTT Release Update : Jagame Thandhiram ഇന്ന് അർധരാത്രി എത്തും ; ആകാംഷയോടെ ആരാധകർ


ചിത്രീകരണം പൂർത്തിയായ കോൾഡ് കേസ് തിയറ്റർ റിലീസിനായി കാത്തിരിക്കവെയാണ് കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതെ തുടർന്ന് റിലീസ് മാറ്റിവെച്ച കോൾഡ് കേസും മാലിക്കുമാണ് കഴിഞ്ഞ ദിവസം നിർമാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിനായി ഒരുങ്ങുന്നു എന്നറിയിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.