കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ

കാത്തിരിക്കുന്ന മലയാളത്തിൻറെ ത്രില്ലർ ചിത്രങ്ങൾ ഇവയൊക്കെയാണ്

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 05:51 PM IST
  • കുറ്റവും ശിക്ഷയും-പ്രേക്ഷകരെ നിഗൂഢതയിലേക്ക് നയിക്കാൻ പോകുന്ന ഒരു പോലീസ് ക്രൈം ത്രില്ലർ
  • പേര് പോലെ തന്നെ പകയുടെയും പ്രതികാരത്തിന്റേയും കഥ പറയുന്ന കുരുതി
  • പ്രതീക്ഷക്കുമപ്പുറം തീയേറ്ററിൽ നിന്ന് വഴുതിയ ഫഹദിൻറെ മാലിക്ക്
കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ

നായാട്ട്,നിഴൽ,ഒാപ്പറേഷൻ ജാവക്കുമെല്ലാം ശേഷ്ടം വീണ്ടും ബോക്സ് ഒാഫീസ് ത്രില്ലറുകളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. കോവിഡിൽ റിലീസ് മുടങ്ങിയതും. പ്രതീക്ഷ ഡേറ്റിൽ പൂർത്തിയാക്കാനാവാത്തതുമായ ഒരു പിടി ചിത്രങ്ങൾ അണിയറയിൽ തയ്യറാണ്.

മാലിക്
ക്യാമറക്ക് പകരം വെറുമൊരു ഐ-ഫോൺ ഉപയോഗിച്ച് മലയാള സിനിമയെ വിസ്മയിപ്പിച്ച സീ യു സൂൺ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒരുമിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് മാലിക്. സുലൈമാൻ മാലിക് എന്ന വിപ്ലവ നായകന്റെ ക‌ഥ പറയുന്ന ചിത്രത്തിൽ നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിരയുണ്ട്. ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസിന് ഒരുങ്ങുന്നു.

 

ALSO READ : കേരള ചരിത്രത്തിലെ മായാതെ കിടക്കുന്ന കലാപങ്ങളെ ഓർമിപ്പിച്ച് ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയലർ പുറത്തിറങ്ങി

 
 

കോൾഡ് കേസ്
നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ശക്തമായ പോലീസ് കഥാപാത്രവുമായെത്തുകയാണ് പൃഥ്വിരാജ്. ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ചിത്രം ഛായാഗ്രഹകൻ തനു ബാലകിന്റെ ആദ്യ സംവിധാന സംരഭമാണ്. അദിതി ബാലൻ, അനിൽ നെടുമങ്ങാട് തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു.

സല്യൂട്ട്
ദുൽക്കർ സൽമാൻ- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് സല്യൂട്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സഞ്ജയ്-ബോബി ആണ്. ഡയാന പെന്റി, മനോജ് കെ ജയൻ, സാനിയ ഇയ്യപ്പൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുറ്റവും ശിക്ഷയും
പ്രേക്ഷകരെ നിഗൂഢതയിലേക്ക് നയിക്കാൻ പോകുന്ന ഒരു പോലീസ് ക്രൈം ത്രില്ലർ ചിത്രമാണിത്. കമ്മട്ടിപ്പാടത്തിന് ശേഷം ഇത്തവണ രാജീവ് രവി വീണ്ടും സംവിധായക വേഷമണിഞ്ഞിരിക്കുകയാണ്. ആസിഫ് അലി, ഷറഫുദ്ദീൻ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ ശക്തമായ കഥാപാത്രങ്ങളുമായി എത്തുന്നു.

ALSO READ : Hungama 2 ഒടിടി റിലീസിന് ഒരുങ്ങുന്നു, 30 കോടിക്കാണ് പ്രിയദർശൻ ചിത്രത്തെ Disney Plus Hotstar സ്വന്തമാക്കിയത്

കുരുതി
പേര് പോലെ തന്നെ പകയുടെയും പ്രതികാരത്തിന്റേയും കഥ പറയുന്ന പൊളിറ്റിക്കൽ ത്രില്ലറാണിത്. ചെറിയൊരു ഇടവേളക്ക് ശേഷം പൃഥ്വിരാജും മുരളിഗോപിയും ക്യാമറക്ക് മുന്നിൽ ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുപ്രിയ മേനോന്റെ നിർമ്മാണത്തിൽ മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News