Kochi : ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് (Basil Joseph) ഒരുക്കുന്ന ബിഗ് ബജറ്റ് അഡ്വെഞ്ചർ ചിത്രം മിന്നൽ മുരളി (Minnal Murali) OTT റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം OTT റിലീസിന് ഒരുങ്ങുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സും (Netflix) അണിയറ പ്രവർത്തകരും.


COMMERCIAL BREAK
SCROLL TO CONTINUE READING

"മരണമാസ് അല്ല മിന്നൽ മാസ്! മലയാളം ഇംഗ്ലീഷ്, തമിഴ്, തെലുഗു ഹിന്ദി, കന്നടാ എന്നീ ഭാഷകളിലായി മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ ഉടൻ എത്തുന്നു" എന്ന് കുറിപ്പ് പങ്കുവെച്ചാണ് ടൊവിനോ ചിത്രത്തിന്റെ OTT റിലീസിന്റെ വിവരം ഔദ്യോഗികമായി അറിയിക്കുന്നത്. 



"ഇടി വെട്ടും, മിന്നൽ അടിക്കും! ആക്ഷൻ പാക്ക്ടായിട്ടുള്ള അഡ്വെഞ്ചർ ചിത്രം മിന്നൽ മുരളിക്കായി കാത്തിരിക്കു" എന്ന് ചിത്രം OTT റിലീസ് അനൗൺസ്മെന്റ് വീഡിയോ പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ് സോഷ്യൽ മീഡിയിൽ കുറിച്ചു.


ALSO READ : Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ



റിക്കോർഡ് തുകയ്ക്കാണ് OTT ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ടൊവിനോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. മലയാളത്തിലെ എക്കാലത്തെയും റിക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിയുടെ ഡിജിറ്റൽ റൈറ്റ് നേടിയത്.


മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം പ്രത്യേകിച്ച് കേരളത്തിൽ അതിരൂക്ഷമായിരിക്കെ ചിത്രം റിലീസ് ചെയ്യുന്നതിനായി തിയറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിക്കുന്നില്ലയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.


ALSO READ : മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി ഓണത്തിനെത്തും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി


ടൊവിനോയുടെ അവസാനമായി OTT റിലീസായ കളയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിയെ റിക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാൻ തയ്യറായത്.  തമിഴിൽ മിന്നൽ മുരളി എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും തെലുഗുവിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.


ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ കുഞ്ഞിരാമയണവും രണ്ടാമത് ടൊവീനൊക്കൊപ്പം ചേർന്ന് ചെയ്ത ഗോദയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം.


ALSO READ : Tovino Thomas received Golden Visa: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ​യുഎഇ ​ഗോൾഡൻ വിസ നേടി ടൊവിനോ


ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.


അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകനായി സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക