Jan.E. Man OTT Release : തിയറ്ററുകളിൽ ചിരി പടർത്തിയ ജാൻ.എ.മൻ ഇനി ഒടിടിയിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു
Janeman OTT Release Date സൺ നെറ്റ്വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സിടിലൂടെ ഫെബ്രുവരി 25ന് ചിത്രം റിലീസ് ചെയ്യും.
കൊച്ചി : തിയറ്ററുകളിൽ ചിരി പടർത്തി വൻ വിജയമായി തീർന്ന ജാൻ.എ.മൻ (Jan.E.Man) ഒടിടി റിലീസിനൊരുങ്ങുന്നു. സൺ നെറ്റ്വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സിടിലൂടെ (Sun NXT) ഫെബ്രുവരി 25ന് ചിത്രം റിലീസ് ചെയ്യും.
നവംബർ 19ന് റിലീസ് ചെയ്ത ചിത്രം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിച്ച് തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. 24-ാം തിയതി ചിത്രം റിലീസായിട്ട് 100 ദിവസം പിന്നിടുന്നതോടെയാണ് ജാൻ.എ.മൻ ഒടിടിയിലേക്കെത്തിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിദംബരവും സഹോദരനും നടനുമായ ഗണപതിയും ചേർന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണിത്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ALSO READ : Night Drive Movie : വൈശാഖ് ചിത്രം 'നൈറ്റ് ഡ്രൈവ് തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമാ നിർമ്മിക്കുന്നത്. സലാം കുഴിയിൽ, ജോൺ P എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബിജിബാലാണ്. എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.