ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മെഡിക്കൽ ത്രില്ലർ ചിത്രം ഓസ്‍ലറിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് ഓസ്‍ലറിന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എബ്രഹാം ഓസ്‍ലർ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ജയറാമിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാസ് ലുക്കിൽ എത്തുന്ന ജയറാം അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താടിയും മുടിയും നരച്ച് അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കിലാണ് ജയറാം എത്തുന്നത്. 'അഞ്ചാം പാതിര' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്‍ലർ. ചിത്രം ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.


ALSO READ : King Of Kotha OTT : കിങ് ഓഫ് കൊത്ത ഒടിടിയിൽ എത്തുക ഈ ദിവസം; റിലീസ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ


ഒരു മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് അബ്രഹാം ഓസ്‍ലർ എന്ന ചിത്രം പറയുന്നത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രമാണിത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, നിര്‍മാണം ഇര്‍ഷാദ് എം ഹസ്സൻ, മിഥുൻ മാനുവല്‍ തോമസ്, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം