Actor Raghavan: പി ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന്
P Bhaskaran: പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 21ന് തുടങ്ങി 2025 ഫെബ്രുവരി 25ന് അവസാനിക്കുന്ന വിധത്തിലാണ് വിവിധ പരിപാടികൾ സജ്ജമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: പി ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പുരസ്കാരം നടൻ രാഘവന്. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 21ന് പുരസ്കാരം നൽകും.
ഏപ്രിൽ 21ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ചാണ് പുരസ്കാര വിതരണം. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 21ന് തുടങ്ങി 2025 ഫെബ്രുവരി 25ന് അവസാനിക്കുന്ന വിധത്തിലാണ് വിവിധ പരിപാടികൾ സജ്ജമാക്കിയിരിക്കുന്നത്.
ALSO READ: സൂഫി സംഗീതത്തിന്റെ മാസ്മരികതയുമായി 'മേദ ഇഷ്ക്ക് വി തു'; പോസ്റ്റർ റിലീസ് ചെയ്ത് മമ്മൂട്ടി കമ്പനി
ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് പി ഭാസ്കരൻ ഫൗണ്ടേഷൻ ചെയർമാൻ സിവി പ്രേംകുമാർ, ജനറൽ സെക്രട്ടറി എം ആർ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറർ വിനോദ്കുമാർ കെ, അജയ് തുണ്ടത്തിൽ, ബിജു ഗോൾഡൻവോയ്സ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.