സംവിധായകൻ പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രം കുതിരൈ വാൽ മാർച്ച് 18ന് പ്രദർസനത്തിനെത്തുന്നു. കലൈയരശനാണ് ചിത്രത്തിൽ നായകനാകുന്നത്. 'മദ്രാസ് ' എന്ന സിനിമയിൽ കാർത്തിയുടെ സുഹൃത്തിന്റെ വേഷം കൈകാര്യം ചെയ്തത് കലൈയരശനാണ്. 'ഡൽഹി ഇൻ എ ഡേ', 'ചക്രവ്യുഹ് ', 'ന്യുടൺ' എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഹിന്ദി - മറാത്തി അഭിനേത്രി അഞ്ജലി പട്ടിൽ ആണ് നായിക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഫാൻ്റസി സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രത്തിൻ്റെ പ്രമേയം. സൗമ്യ ജയമൂർത്തി, ആനന്ദ് സാമി, ചേതൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം സുന്ദർ, മനോജ് ലിയോണൽ ജേസൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിക്ക് മുത്തുകുമാർ ഛായഗ്രഹണവും പ്രദീപ് കുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. 



 


നീലം പ്രൊഡക്ഷൻസൻ്റെ ബാനറിൽ 'പരിയേറും പെരുമാൾ ',' ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്നീ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച സംവിധായകൻ പാ.രഞ്ജിത്ത്, യാഴി ഫിലിംസുമായി ചേർന്നാണ് 'കുതിരൈ വാൽ' നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.


ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ ഇറങ്ങിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.