പാലും പഴവും എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മീരാജാസ്മിനും, യുവ നടൻ അശ്വിൻ ജോസുമാണ് പോസ്റ്ററിലുള്ളത്. ഹൂയ്...എന്നെ മനസ്സിലായോ? അവിടെ ഉണ്ടോ? പോയോ? ഒരു യുവാവിൻ്റെ ഫോണിൽക്കൂടിയുള്ള ചോദ്യം? അതിന് അല്പം പ്രണയാദ്രമായി ഒരു പെണ്ണിൻ്റെ മറുപടി 'ആരാ മനസ്സിലായില്ല. ഈ ഫോൺ വിളിയുടെ കൗതുകവുമായാണ് പാലും പഴവും എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ. യുവാക്കളെ ഏറെ ആകർഷിക്കുന്ന ഈ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഇതിനകം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 23ന് പ്രദർശനത്തിനെത്തും. 2 ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേഠുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോമഡി ഫാമിലി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, മിഥുൻ രമേശ്, നിഷാ സാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, ,രചനാ രായണൻകുട്ടി, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാരാ, ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ രാംകുമാർ, പ്രണവ് യേശുദാസ്, ആർ.ജെ.സുരേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 


Also Read: Fahadh Faasil: സൂപ്പർ സ്റ്റാറിനും ബി​ഗ് ബിയ്ക്കും ഒപ്പം ഫഹദ്; ലൈക്ക പ്രൊഡക്ഷൻസ് പങ്കിട്ട ചിത്രം വൈറൽ


 


ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. ഗാനങ്ങൾ - സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം - ഗോപി സുന്ദർ, കലാസംവിധാനം - സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ഡിസൈൻ -ആദിത്യ നാണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ -സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ബാബു മുരുഗൻ, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്. പാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.