Pachuvum Athbutha Vilakkum OTT: ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും ഉടൻ ഒടിടിയിലെത്തും; എപ്പോൾ, എവിടെ കാണാം?
Pachuvum Athbutha Vilakkum OTT : സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രം. തിയേറ്ററിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനായി.
Pachuvum Athbutha Vilakkum OTT Release Update: ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഉടൻ ഒടിടിയിൽ എത്തും. ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്ന് (മെയ് 26) അർധരാത്രി മുതൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. നവാഗതനായ അഖിൽ സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അഖിൽ.
ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തിയ ചിത്രം 25 ദിവസത്തെ പ്രദർശനത്തിന് ശേഷമാണ് ഡിജിറ്റൽ സംപ്രേഷണത്തിന് തയ്യാറെടുക്കുന്നത്. തിയേറ്ററിൽ നിന്നും മികച്ച പ്രതികരണമാണ് ഫഹദ് ഫാസിൽ ചിത്രം നേടിയെടുത്തത്. ഇൻഡസ്ട്രി ഹിറ്റ് 2018 സിനിമയുടെ ബോക്സ് ഓഫീസ് തേരോട്ടത്തിനിടെ പാച്ചുവും അത്ഭുതവിളക്കിനും പിടിച്ച് നിൽക്കാൻ സാധിച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാടിന്റെ സഹസംവിധായതൻ പ്രവർത്തിച്ചതിൽ നിന്നുമാണ് അഖിൽ പാച്ചുവും അത്ഭുതവിളക്കും സിനിമയിലൂടെ സ്വതന്ത്രസംവിധായകനാകുന്നത്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സത്യൻ അന്തിക്കാട് സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു അഖിൽ. അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്.
Also Read: Movie Updates: മഹേഷ് നാരായണന്റെ ഡ്രീം പ്രൊജക്ട് ഒരുങ്ങുന്നു; നായകൻ പക്ഷേ കമൽ ഹാസൻ അല്ല
ഫഹദ് ഫാസിലിനെ കൂടാതെ വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, അന്തരിച്ച നടൻ ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ ആഗാഷേ, ഛായാ കാദം, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിച്ചത്. വിതരണവും അദ്ദേഹം തന്നെയായിരുന്നു. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീത സംവിധാനം നിർവഹിച്ചത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചു. ഗോവ, എറണാകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, സൗണ്ട് ഡിസൈനർ - അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട് ഡയറക്ടർ - ഷാം കൗശൽ, കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ് - ഉത്തരാ മേനോൻ, വരികൾ - രാജ് ശേഖർ, മനു മഞ്ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...