Kochi : ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം "പടച്ചോനേ ഇങ്ങള് കാത്തോളീ" യുടെ ഷൂട്ടിങ് പൂർത്തിയായി. ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്. കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കോഴിക്കോട് ആയിരുന്നു. പടച്ചോനേ ഇങ്ങള് കാത്തോളീ ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. ഇതിന് മുമ്പ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾ എത്തിയിരുന്നു. ജോസ്കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ.


ശ്രീനാഥ്‌ ഭാസിയെയും ആൻ ശീതളിനെയും കൂടാതെ ഗ്രേസ്‌ ആൻ്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ യെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതൊരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നും വ്യക്തമാക്കി. ചിത്രത്തിൽ അഥിതി താരമായി സണ്ണി വെയ്‌നും എത്തുന്നുണ്ട്. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ് എന്നിവരാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.