Padavettu Movie: `കുയ്യാളി`യായി ഷമ്മി തിലകൻ; `പടവെട്ടി`ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ഷമ്മി തിലകൻറെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും പടവെട്ടിലേതെന്നാണ് നിവിൻ പോളി വ്യക്തമാക്കിയത്.
നിവിൻ പോളി കേന്ദ്ര കഥാപാത്രമാകുന്ന പടവെട്ട് തിയേറ്റർ റിലീസിന് തയാറെടുത്തിരിക്കുകയാണ്. ചിത്രം നാളെ ഒക്ടോബർ 21ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ഷമ്മി തിലകനും അവതരിപ്പിക്കുന്നുണ്ട്. ഷമ്മി തിലകന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. കുയ്യാളി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പടവെട്ടിന്റെ ഒരു പ്രസ് മീറ്റിൽ നിവിൻ പോളി ഷമ്മി തിലകന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രം കണ്ടിറങ്ങുന്നവർ ചിത്രത്തിലെ ഷമ്മി തിലകന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കും എന്നാണ് നിവിൻ പറഞ്ഞത്. വളരെ മനോഹരമായി ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചുവെന്നും നിവിൻ പോളി പറഞ്ഞു. കൂടാതെ ഷമ്മി തിലകന്റെ കരിയറിലെ തന്നെ ഒരു ബെസ്റ്റ് റോൾ ആയിരിക്കും ഇതെന്നും നിവിൻ കൂട്ടിച്ചേർത്തു.
മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിവിൻ പോളിക്കും മഞ്ജു വാര്യർക്കും പുറമെ അതിഥി ബാലൻ, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
Also Read: Padavettu Movie : ഇനി നിവിൻ പോളിയുടെ വക തല്ലോ? മാസ് രംഗങ്ങളുമായി പടവെട്ട് ടീസർ
സംവിധായകൻ ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്.
ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്‌സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് - മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ - ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് - പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ - ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് - ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് - രഞ്ജിനി അച്യുതൻ, സ്റ്റിൽസ് - ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് - ഓൾഡ് മങ്ക്‌സ്, പി ആർ ഒ - ആതിര ദിൽജിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...