അനൂപ് മേനോൻ സംവിധാനം ചെയ്ത ചിത്രം പദ്മ ഒടിടിയിൽ റിലീസ് ചെയ്തു . ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. ജൂലൈ 14 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പദ്മ. തീയേറ്ററുകളിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി എത്തുന്നത്. ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പദ്മ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി  എന്നിവരെ കൂടാതെ ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്‌.  ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.  അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമിക്കുന്നു. ആദ്യമായാണ് അനൂപ് മേനോൻ ഒരു ചിത്രം നിർമിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ.


ALSO READ: King Fish OTT Release : അനൂപ് മേനോന്റെ കിങ് ഫിഷ് ഒടിടിയിലെത്തി; എവിടെ കാണാം?


അതേസമയം അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കിങ് ഫിഷ് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റാണ്. ഇന്ന്, ഒക്ടോബർ 15 അർധരാത്രി മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സൺനെക്സ്റ്റിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ നിരഞ്ജന അനൂപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു ലഭിച്ചത്. അനൂപ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഫിഷ്. 


കൺട്രി റോഡ്സ് ടേക്ക് മി ഹോം എന്ന ടാഗ് ലൈനോട് കൂടി എത്തിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിൽ അനൂപ് മേനോൻ, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ സംവിധായകൻ രഞ്ജിത്തും  ദുർഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോമഡി ഫീൽ ഗുഡ് എന്റർടൈനർ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് കിങ് ഫിഷ്. ഈ വർഷം അനൂപ് മേനോന്റെ സംവിധാനത്തിൽ എത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു കിങ് ഫിഷ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.