നിത്യ ദാസിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് രേഖപ്പെടുത്തുന്ന ചിത്രം പള്ളിമണിയിലെ ഗാനമെത്തി. ഈ വഴിയിൽ മിഴി നിന്നെ തേടും എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശ്രീജിത്ത് രവി സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് കെആർ നാരായണനാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സൈക്കോ ഹൊറർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണ് പള്ളിമണി. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രത്തിൻറെ ടീസർ സെപ്റ്റംബർ അവസാന വാരം പുറത്തുവിട്ടിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും ഒപ്പം ഭയവും നിറച്ച് കൊണ്ടാണ്  ചിത്രത്തിൻറെ ടീസർ എത്തിയത്.  അഭിനയജീവിതത്തിൽ നിന്ന് വിവാഹ ശേഷം മാറി നിന്ന് നിത്യ ദാസ് തിരിച്ചെത്തുന്ന ചിത്രമാണ് പള്ളിമണി.  ശ്വേത മേനോൻ, കൈലാഷ് എന്നിവരും ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അനിയൻ ചിത്രശാലയാണ്. 


ALSO READ: Pallimani Teaser: തിരിച്ചുവരവിന് ഒരുങ്ങി നിത്യ ദാസ്; 'പള്ളിമണി' ടീസർ പുറത്തുവിട്ടു


സജീഷ് താമരശേരിയാണ് ആര്‍ട് ഡയറക്ടര്‍. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ടാണ്. നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവിയാണ് സം​ഗീതം നൽകിയിരിക്കുന്നത്. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


2001ൽ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നിത്യ ദാസിന്റെ അരങ്ങേറ്റം. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് കൺമഷി, ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സൂര്യകിരീടമാണ് നിത്യ ഒടുവിലായി അഭിനയിച്ച ചിത്രം. 2007ലാണ് ചിത്രം പുറത്തിറങ്ങിയത്. നിരവധി സീരിയലുകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. 2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈനയും നമനുമാണ് നിത്യയുടെ മക്കൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.