Pallotty 90s Kids: മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90s കിഡ്സ്’ എന്ന ചിത്രത്തിലെ ​ലിറിക്കൽ ​ഗാനം പുറത്തിറങ്ങി. പല്ലൊട്ടി പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന നൊസ്റ്റാൾജിക് ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഇതിനോടകം തന്നെ  മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ 3 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി. ബാംഗ്ലൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ശ്രദ്ധ നേടുകയും ഒപ്പം 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഈ ചിത്രം മലയാള ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 



Also Read: Kanhuva: എജ്ജാതി ലുക്ക്, അടിപൊളി വൈബ്! സോഷ്യൽ മീഡിൽ തൂക്കി കങ്കുവയിലെ 'യോലോ'


 


കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്‍റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’.