Pallotty 90s Kids: മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90s കിഡ്സ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഇതിനോടകം തന്നെ  മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ 3 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി. ബാംഗ്ലൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ശ്രദ്ധ നേടുകയും ഒപ്പം 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഈ ചിത്രം  മലയാള ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 


Also Read:  PM-KISAN 15th Installment: പിഎം കിസാൻ 15-ാം ഗഡു കര്‍ഷകര്‍ക്ക് കൈമാറി, ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ? എങ്ങിനെ അറിയാം 
 


ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് സംബന്ധിച്ച ടീസര്‍ അണിയറക്കാർ പുറത്തുവിട്ടിരിയ്ക്കുകയാണ്‌. തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന നൊസ്റ്റാൾജിക് ചിത്രം 2024 ജനുവരി 5ന് ആണ് തീയേറ്ററിൽ എത്തുക.


കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്‍റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’. 



ചിത്രത്തിന്‍റെ കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


‘സിനിമപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്‍റെ’ ആദ്യ ചിത്രമായ ‘പല്ലൊട്ടി 90’s കിഡ്സ്‌’ വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. നിരവധി തുടക്കക്കാര്‍ക്ക് അവസരം നല്‍കിയാണ്‌ ചിത്രം തയ്യാറാവുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്.


മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പല്ലൊട്ടിയിൽ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം മാസ്റ്റർ ഡാവിഞ്ചിയെ  തേടിയെത്തിയിരുന്നു. ബാലതാരങ്ങൾക്ക് പുറമെ മലയാളത്തിന്‍റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേശ് പ്രഭാകർ, നിരഞ്ജനാ അനൂപ് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ പല്ലൊട്ടിയിൽ എത്തുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.