കുടിയാന്മല ഗ്രാമപഞ്ചായത്തിലേക്ക് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി എത്തുന്ന പ്രസൂൺ കൃഷ്ണകുമാറിന്റെ ജീവിതം വരച്ചുകാട്ടുന്ന രണ്ടാമത്തെ ട്രെയിലർ പുറത്തുവന്നു. ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കുറിച്ച് കൂടി ഒരു ചിത്രം നൽകുന്നതാണ് രണ്ടാമത്തെ ട്രെയിലർ. നവാഗതനായ സംഗീത് രാജൻ സംവിധാനം ചെയ്ത പാൽതു ജാൻവർ പ്രേക്ഷകരുടെ ഹൃദയം നിറച്ചുകൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന.


ഡി.ഒ.പി രൺദീവെ ആർട് ​ഗോകുൽ ദാസ്,  എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മസ്ഹർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്,  ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്,  എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.