അഭിനയത്തിന് ഇടവേള നല്‍കി സംവിധായികയാകാനൊരുങ്ങി ചലച്ചിത്ര താരം പാര്‍വതി തിരുവോത്ത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 'ഉയരെ' താരം പാര്‍വതി തന്‍റെ സംവിധാന സംരംഭത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കാനാണ് താരത്തിന്റെ തീരുമാനം. 


അയ്യപ്പനും കോശിയുമാകാന്‍ സൂര്യയും കാര്‍ത്തിയും...? 


സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ കഴിഞ്ഞാല്‍ ഇടവേളയെടുക്കുന്നത് പതിവാണെന്നും ഈ ലോക്ക്ഡൌണ്‍ സമയം വളരെ വ്യത്യസ്ത അനുഭവമാണെന്നും പാര്‍വതി പറയുന്നു. 


ലോക്ക്ഡൌണ്‍ സമയം ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നിയെന്നും ഇപ്പോള്‍ തന്‍റെ സംവിധാന സംരംഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍വതി പറഞ്ഞു.


വേറെ ലെവല്‍ DRS സംവിധാനവുമായി ഗല്ലി ബോയ്സ്.. വീഡിയോ പങ്കുവച്ച് രവി അശ്വിന്‍!!


തന്‍റെ അടുത്ത സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രോജക്റ്റ് ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍, രണ്ടു സംരംഭങ്ങളെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കാന്‍ പാര്‍വതി തയാറായില്ല. 


എന്നാല്‍, ലോക്ക്ഡൌണ്‍ കഴിയുമ്പോള്‍ മറ്റ് സിനിമകളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനു പാര്‍വതി പ്രതികരിച്ചില്ല. അണിയറയില്‍ ഒരുങ്ങുന്ന സിനിമകളുടെ തിരക്കഥകല്‍ ഏകദേശം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. രണ്ട് ചിത്രങ്ങളും വ്യത്യസ്ത രീതിയിലുള്ള ത്രില്ലറുകള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 


Aww! ഗര്‍ഭിണിയായ ഭര്‍ത്താവിന്‍റെ നിറവയറില്‍ സ്നേഹ ചുംബനം, ചിത്രങ്ങള്‍...


തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായ ‘വൈറസ്’ എന്ന ചിത്രത്തിലാണ് ‘ടേക്ക് ഓഫ്’ താരത്തെ അവസാനമായി കണ്ടത്. ‘റാച്ചിയമ്മ’, ‘ഹലാൽ ലവ് സ്റ്റോറി’, ‘വർത്തമാനം’ എന്നിവയാണ് പാര്‍വതിയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.