8 മാസം ഗര്‍ഭിണിയായ ഭര്‍ത്താവിന്റെ നിറവയറില്‍ സ്നേഹ ചുംബനം നല്കുന്ന മോഡലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിക്കുന്ന ഡന്ന സുൽത്താനയാണ് സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്ന തന്റെ ഭര്‍ത്താവ് എസ്തബാന് ലാന്ട്രയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
2,18,000 ഫോളോവേഴ്സുള്ള തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് കൊളംബിയന്‍ മോഡലായ ഡന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Viral Video: 'ബാഹുബലി' റഷ്യന്‍ ഭാഷയില്‍ സംസാരിച്ചപ്പോള്‍ സൂപ്പര്‍ ഹിറ്റ്!!
ലവ് ഈസ് ലവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാല്‍ പ്രസവം നേരത്തെയാകുമോ എന്ന ഭയമാണ് എസ്തബാന്. അതുക്കൊണ്ട് തന്നെ സമീപത്തുള്ള ആശുപത്രിയില്‍ സ്വയം അഡ്മിറ്റാകാനായി ഇരുവരും പോയിരുന്നു.
എന്നാല്‍, എട്ടാം മാസത്തില്‍ ഇത്തരം തോന്നലുകള്‍ സാധാരണമാണെന്നും കുഞ്ഞിന് വളര്‍ച്ച കൂടുതലായത് കൊണ്ടാകാം ഈ സംശയം എന്നുമായിരുന്നു ഇതിനു ഡോക്ടര്‍മാര്‍ നല്കിയ മറുപടി.
'ധോണിയുടെ വിരമിക്കല്‍', സാക്ഷി ഇടപ്പെട്ടതോടെ കഥ മാറി
ഇതോടെ, ഇരുവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മെയ് 25 തിങ്കളാഴ്ച ഡന്ന തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ പ്രിയപ്പെട്ടയാള്‍ അടുത്തെത്താറായി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരുന്നത്.
തന്റെ ഭര്‍ത്താവിന്റെ നിറവയറിന് അരികിലായി നില്ക്കുന്ന ഡന്നയുടെ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പ്രഗ്നന്‍സി കിറ്റ് പിടിച്ചുക്കൊണ്ട് നില്ക്കുന്ന ഇരുവരുടെയും ചിത്രം പങ്കുവച്ചാണ് എസ്തബാന് ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ഇരുവരും പങ്കുവച്ചത്.
ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു നിരവധി പേരാണ് രംഗത്തെത്തിയത്. ട്രാന്‍സ് ദമ്പതികള്‍ക്ക് ഇവര്‍ പ്രചോദനമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം.