Pathaan Movie : കാവി ബിക്കിനി വെട്ടിമാറ്റിയില്ല; പക്ഷെ ബേഷരം രംഗിലെ ഈ രംഗങ്ങൾക്ക് സെൻസർ ബോർഡ് കത്തിവെച്ചു
Pathaan Movie Censor Cuts : പത്താൻ സിനിമയിൽ 12 ഷോട്ടുകൾക്കാണ് സെൻസർ ബോർഡ് സെൻസർ ബോർഡ് കത്തിവെച്ചിരിക്കുന്നത്
പഠാൻ എന്ന ചിത്രത്തില്‍ ഏറ്റവും അധികം വിവാദമുണ്ടാക്കിയ പാട്ടാണ് ബേഷരം രംഗ്. ഇതിനോടകം തന്നെ 180 മില്ല്യണിലധികം വ്യൂസ് സൃഷ്ടിച്ച് റെക്കോഡിട്ട ഈ ഗാനത്തിന് ഇതിനോടകം 2.8 മില്ല്യൺ ലൈക്സും യൂട്യൂബിൽ ഉണ്ട്. ഈ ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ച് നൃത്തം ചെയ്യുന്ന രംഗം ഒരു കൂട്ടം ആൾക്കാരെ ചൊടിപ്പിച്ചു. ഇതേ തുടർന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് പഠാൻ എന്ന ചിത്രത്തിനെതിരെ ഉണ്ടായത്. പല സ്ഥലങ്ങളിലും ചിത്രത്തിന്‍റെ നായകനായ ഷാരൂഖ് ഖാന്‍റെ കോലം കത്തിച്ചു. ബജ്രംഗ്ദൾ പ്രവർത്തകർ തീയറ്ററുകളിലെത്തി പഠാന്‍റെ ബാനറുകൾ നശിപ്പിച്ചു. ബേഷരം രംഗ് ഗാന രംഗത്തിനെതിരെ സംസാരിച്ച പ്രമുഖരിലൊരാളാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്ര. ഇതിന് പുറമേ സെൻസർ ബോർഡ് ചീഫ് ആയ പ്രസൂൺ ജോഷി പോലും ബേഷരം രംഗ് ഗാന രംഗത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
പഠാന്‍റെ സെൻസറിങ്ങ് നടപടികൾ നിലവിൽ പൂർണ്ണമായും അവസാനിച്ചു. 146 മിനിറ്റ് ദൈർഖ്യമുള്ള പഠാൻ സിനിമയുടെ ഫൈനൽ കട്ടിന് സെൻസർ ബോർഡ് അംഗീകാരം നൽകി. പന്ത്രണ്ടോളം മാറ്റങ്ങളാണ് പഠാനിൽ വരുത്താൻ നിർദ്ദേശിച്ചിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനം ബേഷരം രംഗ് ഗാന രംഗത്തിലുള്ള മാറ്റങ്ങളാണ്. ഈ ഗാനത്തിൽ നിന്ന് മൂന്ന് രംഗങ്ങൾ ഒഴിവാക്കാനാണ് സെൻസർ ബോർഡിന്‍റെ നിർദ്ദേശം. എന്നാൽ ഗാന രംഗത്തില്‍ ഏറ്റവും വിവാദമായി മാറിയ കാവി ബിക്കിനി സീന് മേൽ സെൻസർ ബോർഡ് കത്തി വച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പിന്നെ എന്തൊക്കെ മാറ്റങ്ങളാണ് ഈ ഗാന രംഗത്തിൽ വരുത്തിയിട്ടുള്ളത്?
ALSO READ : Pathaan Movie: ഷാരൂഖും ഏജൻറോ? പഠാൻ ഒരു സ്പൈ കഥയോ? കാത്തിരിക്കുന്നത് എന്ത്?
പഠാൻ സിനിമയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള സെൻസർ ബോർഡ് റിപ്പോർട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലീക്ക് ആയിരുന്നു. ഇതിലാണ് ബേഷരം രംഗിൽ മാറ്റം വരുത്തേണ്ട രംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരാമർശിക്കുന്നത്. ബേഷരം രംഗ് എന്ന ഗാനത്തിൽ നിന്ന് മൂന്ന് ഷോട്ടുകളാണ് കട്ട് ചെയ്യാൻ നിർദ്ദേശം. അവയിൽ ഏറ്റവും പ്രധാനം ദീപിക പദുക്കോണിന്‍റെ നിതംബത്തിന്‍റെ ക്ലോസ് അപ്പ് ഷോട്ടുകളിൽ ചിലതാണ്. മറ്റൊന്ന് ബഹുത് ഹീ തങ്ക് കിയാ എന്ന് തുടങ്ങുന്ന വരികൾ ഉള്ളിടത്ത് ദീപികാ പദുക്കോൺ ചെയ്യുന്ന നൃത്ത രംഗമാണ്. ഏറ്റവും അവസാനമായി ഉള്ളത് ദീപികാ പദുക്കോണിന്‍റെ സൈഡ് പോസിൽ നഗ്നത അടങ്ങിയ രംഗവുമാണ്. ഈ രംഗങ്ങൾ ഒഴിവാക്കിയാൽ മാത്രമാകും പഠാന് UA സർട്ടിഫിക്കറ്റോടെ തീയറ്ററിൽ റിലീസ് ചെയ്യാനാകുക.
എന്തായാലും ഈ നിർദ്ദേശങ്ങളോട് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ള ബേഷരം രംഗ് എന്ന ഗാനം നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് പിൻവലിക്കില്ല. സിനിമയിൽ ഉൾപ്പെടുത്തുന്ന ഗാന രംഗത്തിലാകും ഈ മാറ്റങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...