Pathaan Movie: ഷാരൂഖും ഏജൻറോ? പഠാൻ ഒരു സ്പൈ കഥയോ? കാത്തിരിക്കുന്നത് എന്ത്?

എല്ലാ സ്പൈ ചിത്രങ്ങളും കൂടി കൂട്ടി യോജിപ്പിച്ച് യാഷ് രാജ് സ്റ്റുഡിയോസ് ഒരു സ്പൈ യൂണിവേഴ്സ് ഉണ്ടാക്കുന്നു എന്നാണ് പഠാൻ പ്രഖ്യാപിച്ചപ്പോൾ മുതൽ ഉണ്ടായ റൂമർ

Written by - Ajay Sudha Biju | Edited by - M.Arun | Last Updated : Jan 6, 2023, 06:09 PM IST
  • ചിത്രത്തിലൂടെ സ്പൈ യൂണിവേഴ്സ് ഉറപ്പിക്കാനാകുന്ന ഒരു വിവരമാണ് നിലവിൽ പുറത്ത് വരുന്നത്
  • സിനിമയുടെ സെൻസറിങ്ങ് രണ്ട് ദിവസങ്ങൾക്ക് മുൻപ് കഴിഞ്ഞിരുന്നു
  • പന്ത്രണ്ടോളം മാറ്റങ്ങളായിരുന്നു ചിത്രത്തിൽ സെൻസർ ബോർഡ് സജസ്റ്റ് ചെയ്തത്
Pathaan Movie: ഷാരൂഖും ഏജൻറോ? പഠാൻ ഒരു സ്പൈ കഥയോ? കാത്തിരിക്കുന്നത് എന്ത്?

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയ റൂമറാണ് യാഷ് രാജ് സ്റ്റുഡിയോസിന്‍റെ സ്പൈ യൂണിവേഴ്സ് എന്ന ആശയം. 2012 ല്‍ സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ ഏക് ഥാ ടൈഗർ, 2017 ൽ ഇതിന്‍റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ടൈഗർ സിന്ദാ ഹേ, 2019 ൽ ഹൃത്തിക് റോഷൻ നായകനായി പുറത്തിറങ്ങിയ വാർ എന്നിവയാണ് യാഷ് രാജ് സ്റ്റുഡിയോസിന്‍റെ പഠാന് മുൻപ് പുറത്ത് വന്ന സ്പൈ ചിത്രങ്ങൾ. 

ഈ ചിത്രങ്ങളിലെ സംഭവങ്ങളെയും കഥാപാത്രങ്ങളെയും കൂട്ടി യോജിപ്പിച്ച് യാഷ് രാജ് സ്റ്റുഡിയോസ് ഒരു സ്പൈ യൂണിവേഴ്സ് ഉണ്ടാക്കുന്നു എന്നാണ് പഠാൻ പ്രഖ്യാപിച്ചപ്പോൾ മുതൽ ഉണ്ടായ റൂമർ. എന്നാൽ ഇത് ഒന്നും തന്നെയും ഇതുവരെയും കൺഫോം അല്ലായിരുന്നു. പഠാൻ റിലീസ് ആയാൽ മാത്രമാകും കാര്യങ്ങൾക്ക് കുറച്ച് കൂടി വ്യക്തത ലഭിക്കുക. സൽമാൻ ഖാൻ പഠാനിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നത് സൽമാൻ തന്നെ മുൻപ് ബിഗ് ബോസ് വേദിയിൽ ഉൾപ്പെടെ സ്ഥിരീകരിച്ച കാര്യമായിരുന്നു. 

ഈ വാർത്ത പുറത്ത് വന്നതോടെ സൽമാൻ ഖാൻ ഏക് ഥാ ടൈഗര്‍, ടൈഗർ സിന്ദാ ഹേ എന്നീ ചിത്രങ്ങളിൽ അവതരിപ്പിച്ച ടൈഗർ എന്ന കഥാപാത്രമായി ആകും പഠാനിൽ എത്തുക എന്ന തരത്തിൽ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചകൾ ഉണ്ടായി. പക്ഷെ ഈ കാര്യം സൽമാൻ ഖാനോ പഠാൻ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരോ യാഷ് രാജ് സ്റ്റുഡിയോസോ സ്ഥിരീകരിച്ചിട്ടില്ല. ടൈഗറിന്‍റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിലും പഠാൻ എന്ന ചിത്രത്തിലൂടെ സ്പൈ യൂണിവേഴ്സ് ഉറപ്പിക്കാനാകുന്ന ഒരു വിവരമാണ് നിലവിൽ പുറത്ത് വരുന്നത്. 

പഠാൻ സിനിമയുടെ സെൻസറിങ്ങ് രണ്ട് ദിവസങ്ങൾക്ക് മുൻപ് കഴിഞ്ഞിരുന്നു. പന്ത്രണ്ടോളം മാറ്റങ്ങളായിരുന്നു ചിത്രത്തിൽ സെൻസർ ബോർഡ് സജസ്റ്റ് ചെയ്തത്. അവയിൽ ഏറ്റവും ആദ്യത്തെ മാറ്റത്തിലൊന്നായി പറയുന്നത് ഒരു സംഭാഷണ രംഗത്തിൽ വരുത്തേണ്ട മാറ്റമാണ്. കേണൽ ലുദ്ര എന്ന കഥാപാത്രം റോ എന്ന് പറയുന്ന സംഭാഷണം മാറ്റി പകരം ഹമാരേ എന്ന് ആക്കണം എന്നാണ് സെൻസർ ബോർഡിന്‍റെ നിർദ്ദേശത്തിൽ പറയുന്നത്. 

ഇതിലൂടെ എങ്ങനെയാണ് സ്പൈ യൂണിവേഴ്സ് കണ്‍ഫോം ആകുന്നത് എന്നല്ലേ ? കേണൽ ലുദ്ര എന്ന കഥാപാത്രം ഇതിന് മുൻപ് വാർ എന്ന ചിത്രത്തിൽ ഹൃത്തിക് റോഷന്‍റെ സുപ്പീരിയർ ഓഫീസറായി വന്നിട്ടുണ്ട്. അശുതോഷ് റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. വാർ എന്ന ചിത്രത്തിൽ വന്ന അതേ കഥാപാത്രത്തെ പഠാനിലും കാണാൻ സാധിക്കുന്നതോടെ ഈ രണ്ട് ചിത്രങ്ങളും തമ്മിലെ ബന്ധം ഉറപ്പായിരിക്കുകയാണ്. 

ഇനി സൽമാൻ ഖാന്‍റെ ടൈഗർ എന്ന കഥാപാത്രമാണ് പഠാനിൽ വരുന്നതെങ്കിൽ സ്പൈ യൂണിവേഴ്സിലെ പഠാൻ, കബീർ ടൈഗർ എന്നീ കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്ന ചിത്രം കൂടിയായി മാറും ഷാരൂഖ് ചിത്രം പഠാൻ. എങ്കിൽ സ്വാഭാവികമായും ആരാധകർ അടുത്തതായി കാത്തിരിക്കാൻ പോകുന്നത് ഹൃത്തിക് റോഷന്‍റെ കബീറിനെയും സൽമാൻ ഖാന്‍റെ ടൈഗറിനെയും ഷാരൂഖ് ഖാന്‍റെ പഠാനെയും ഒന്നിച്ച് കാണാൻ സാധിക്കുന്ന ഒരു ബ്രഹ്മാണ്ട ചിത്രത്തിന് വേണ്ടിയാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News