യുഎഇയിൽ ഒന്നാമത്, ഇന്ത്യയിൽ അഞ്ചാം സ്ഥാനം; ഒടിടിയിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തേരോട്ടം
Pathonpatham Noottandu Prime Video മലയാളത്തിന് പുറമെ ചിത്രം 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
കൊച്ചി : ആമസോൺ പ്രൈം വീഡിയോയിൽ ട്രെൻഡിങ്ങിൽ ആദ്യ അഞ്ചിൽ ഇടം നേടി വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസമാണ് നടൻ സിജു വിൽസണിനിലൂടെ വേലായുധ പണിക്കർ എന്ന ചരിത്ര കഥാപാത്രത്തെ അവതരിപ്പിച്ച വിനയൻ ചിത്രം പ്രൈം വീഡിയോയിൽ പ്രദർശനം ചെയ്ത് തുടങ്ങിയത്. പ്രൈം വീഡിയോയുടെ ട്രെൻഡിങ്ങിൽ ഇന്ത്യൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പത്തൊമ്പതാം നൂറ്റാണ്ട്. യുഎഇയിലാകട്ടെ ചിത്രം ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു. മലയാളത്തിന് പുറമെ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
തിരുവോണ റിലീസായി എത്തിയ ചിത്രം ഏകദേശം ആറ് ആഴ്ചകളോളം തീയറ്ററുകളിൽ പ്രദർശനം നടത്തിയെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. തിരുവോണ റിലീസുകളായി എത്തിയ മലയാളം ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷനുകൾ സ്വന്തമാക്കിയതും വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് തന്നെയായിരുന്നു. തെന്നിന്ത്യൻ താരം കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയത്.
ALSO READ : അഞ്ച് വർഷത്തെ പ്രണയം പിന്നീട് രജിസ്റ്റര്‍ വിവാഹം ; തീരുമാനം എടുത്ത് ചാട്ടമായിപ്പോയി അനുശ്രീ
പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ സിജുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം വളരെയേറെ പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. കൂടാതെ വേലായുധ പണിക്കരായി സ്ക്രീനിലെത്തുന്നതിന് വേണ്ടിയുള്ള സിജുവിന്റെ മോക്കോവറും സമർപ്പണബോധവും ശ്രദ്ധേയമായിരുന്നു.
ഇരുവർക്കും പുറമെ ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയത്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...