സിജു വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരിൽ ഉദ്വെഗം ജനിപ്പിച്ചിരിക്കുകയാണ്. ഒപ്പം തന്നെ ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം സെപ്തംബർ എട്ടിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.  കേരളത്തിൽ മുമ്പ് നിലനിന്നിരുന്ന ജാതി വ്യവസ്ഥയും മുലക്കരവും, മാറ് മറയ്ക്കൽ സമരവും ഒക്കെയാണ് ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ഒരു പാൻ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ നേരത്തെ അറിയിച്ചിരുന്നു. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. 



ALSO READ: Pathonpatham Noottandu: ഓണാഘോഷത്തിന് പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററിലെത്തുന്നു; ചിത്രം എത്തുന്നത് 5 ഭാഷകളിൽ


ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


ഗോകുലം മുവീസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.