ഓണം റിലീസുകളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണിത്. വലിയ താരനിര അണിനിരന്ന ചിത്രത്തിന്റെ മേക്കിം​ഗ് ആണ് ഏവരും എടുത്ത് പറഞ്ഞ കാര്യം. ഇപ്പോഴും ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം പരാജയപ്പെട്ടുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. സിനിമ നിർമാതാക്കളുടെ പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം ഫ്ലോപ് ആണ് എന്ന തരത്തിൽ പോസ്റ്റിട്ടത്. എന്നാൽ ഇത് വ്യാജ അക്കൗണ്ട് ആണെന്ന് നിർമ്മാതാക്കൾ അറിയിച്ചുവെന്ന് വിനയൻ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രം പരാജയമാണെന്ന് പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം -


'' രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച്  14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്സിനില്ല .. ഈ വ്യാജൻമാരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച producerse association പ്രസിഡൻറ് ശ്രി രൻജിത്ത് പറഞ്ഞത്..
  ഏതായാലും നല്ലോരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്.. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...''


Also Read: Pathonpatham Noottandu Movie : ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരന് ഹൃദയാഭിവാദനങ്ങൾ"; പത്തൊമ്പതാം നൂറ്റാണ്ടിനും വിനയനും പ്രശംസയുമായി റവന്യൂ മന്ത്രി


 


പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ സിജുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സെപ്റ്റംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തിയത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയത്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.