Pavi Caretaker Ott: പവി കെയർ ടേക്കർ ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു
ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാർ അഭിനയിച്ച ചിത്രമാണ് പവി കെയർടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടാണ് പുറത്തുവരുന്നത്. മനോരമ മാക്സിൽ ചിത്രം സെപ്റ്റംബർ 6 മുതൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 26ന് തിയേറ്ററുകളിലെത്തിയ ചിത്രമാണിത്.
ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ് "പവി കെയർ ടേക്കർ".
കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം - സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ - ദീപു ജോസഫ്, ഗാനരചന - ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ - നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ - രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് - സഖി എൽസ,മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് - അജിത് കെ ജോർജ്, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ് - യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, പി ആർ ഒ - എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.