അവതാരിക എന്ന നിലയില്‍ ആരാധകരുടെ പ്രിയങ്കരിയാണ് പേര്‍ളി മാണി. ബിസ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ പേര്‍ളിയുടെ ആരാധക പിന്തുണ വര്‍ധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കി. വിവാഹ ശേഷവും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് പേര്‍ളിയും, ശ്രീനിഷും.ഇപ്പോഴിതാ, അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം അറിയിച്ച് പേര്‍ളി മാണി (Pearle Maaney) പങ്കുവച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 



തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. 'പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷം. ഇന്ന് അവനിലെ ഒരു അംശം എന്‍റെയുള്ളില്‍ വളരുകയാണ്. ശ്രിനീഷ് (വീ ലവ് യു). കുഞ്ഞിന് നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും വേണം.' -വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പേര്‍ളി പറയുന്നു.