രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേർളി മാണിയും ശ്രീനിഷും. ഇവർക്കൊപ്പം തന്നെ ആവേശത്തിലാണ് കൊച്ചു നിലയും. കുസൃതിത്തരങ്ങൾ ഒക്കെ കാട്ടി നടക്കുന്ന നിലയുടെ വീഡിയോകളും ഫോട്ടോസും ഒക്കെ മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെയാണ് താൻ രണ്ടാമതും ഗർഭിണിയാണെന്ന വിവരം പേർളി പ്രേക്ഷകരോട് പങ്കുവെച്ചത്. പേർളിയും ശ്രീനിഷും ഒന്നിച്ചെത്തിയ ഒരു വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ മൂവരുടെയും പുതിയ ഒരു വീഡിയോ ആണ് ഫാൻസ് ഏറ്റെടുത്തിരിക്കുന്നത്. ശ്രീനിഷ് പേർളി മാണിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പേർളി തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിലെ ഹൈലൈറ്റ് ശ്രീനിക്കൊപ്പം നിലയും പേർളിക്ക് ഭക്ഷണം കൊടുക്കുന്നതാണ്. ശ്രീനിഷ് പേർളിക്ക് ബിരിയാണി വായിൽ വച്ച് കൊടുക്കുമ്പോൾ പിന്നാലെ ഒരു ഫ്രഞ്ച് ഫ്രൈസ് നില പേർളിക്ക് നൽകുന്നത് വീഡിയോയിൽ കാണാം. എന്റെ പ്രെ​ഗ്നൻസി ഡയറ്റ് ഇങ്ങനെയാണ് എന്ന ക്യാപ്ഷനോടെയാണ് പേർളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 



രണ്ടാമതും ​ഗർഭിണിയാണെന്ന വിവരം പേർളി പങ്കുവെച്ചതിന് പിന്നാലെ ഒരുപാട് പോസിറ്റീവും നെ​ഗറ്റീവുമായ കമന്റുകൾ വന്നിരുന്നു. സെലിബ്രിറ്റീസ് ഉൾപ്പെടെ നിരവധി പേർ പേർളിക്കും ശ്രീനിഷിനും ആശംകൾ അറിയിച്ചപ്പോൾ ഒരു വർഷത്തേക്കുള്ള കണ്ടന്റാണിതെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. സെക്കൻഡ് പ്രെ​ഗ്നൻസി അറിയിച്ചുകൊണ്ടുള്ള പേർളി തന്നെ ചെയ്ത ഒരു ട്രോൾ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 


Also Read: Neru Movie: പൂജാ ചടങ്ങുകളോടെ 'നേരി'ന് തുടക്കമായി; മോഹൻലാൽ ഉടൻ ജോയിൻ ചെയ്യും


 


അതിനിടെ പേർളിക്ക് ട്വിൻസ് ആണോ എന്ന തരത്തിലുള്ള ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മൂന്ന് മാസത്തിലും ആറ് മാസം തോന്നിപ്പിക്കുന്ന തരത്തിലുള്ള വയറാണ് പേർളിക്ക് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ശ്രീനിയുടെ ചേച്ചിക്ക് ഇരട്ടക്കുട്ടികളാണ്. ഇവരും ഇപ്പോൾ മലയാളിക്ക് സുപരിചിതരാണ്. അതുപോലെ പേർളിക്കും ട്വിൻസ് ആണോ എന്നുള്ള സംശയത്തിലാണ് എല്ലാവരും. എന്നാൽ ഇതിനോട് പേർളി മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.