പൊതിച്ചോറ് കഴിക്കാന്‍ മോഹം, പിന്നൊന്നും നോക്കിയില്ല, ഇല വെട്ടാന്‍ ഇറങ്ങി പേര്‍ളി മാണി
പേര്‍ളി മാണിയുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരധകര്‍ക്ക് എന്നും പ്രിയമാണ്. ഗർഭിണിയായ പേര്‍ളി തന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും ആരാധകരുമായി പങ്കിടാറുണ്ട്....
പേര്‍ളി മാണിയുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരധകര്‍ക്ക് എന്നും പ്രിയമാണ്. ഗർഭിണിയായ പേര്‍ളി തന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും ആരാധകരുമായി പങ്കിടാറുണ്ട്....
പേര്‍ളി മാണിയുടെ (Pearle Maaney) ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ്. ജീവിതത്തിലെ എല്ലാ പ്രധാന മൂഹൂര്‍ത്തങ്ങളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഒരു വിശേഷമാണ് പേര്‍ളി പങ്കുവച്ചിരിയ്ക്കുന്നത്.
ഗർഭിണികള്‍ക്ക് പല പല ആഗ്രഹങ്ങളും തോന്നാറുണ്ട്, അതേപോലെ പേര്‍ളി മാണിയ്ക്കും ഒരാഗ്രഹം, പൊതിച്ചോറ് കഴിക്കണം, അതും അമ്മയുടെ പൊതിച്ചോറ് തന്നെ, പിന്നൊന്നും നോക്കിയില്ല, വെട്ടു കത്തിയുമായി ഇറങ്ങി, പൊതിച്ചോറിന്‍റെ ആദ്യ ഘട്ടമായ വഴയില മുറിയ്ക്കാന്‍....!!
തുടക്കത്തിലേ പേര്‍ളി മാണി പറയുന്നുണ്ട്, വഴയില അയല്‍പക്കത്തെ പറമ്പില്‍ നിന്നാണ് എന്ന്, ഒപ്പം ചോദിച്ചിട്ടാണ് എന്നും പറയുന്നുണ്ട്... കൂടാതെ, യൂറോപ്പിന്‍റെ ഭൂപടം മാതിരിയുള്ള മുട്ട പൊരിച്ചതും ചേര്‍ത്താണ് പൊതിച്ചോറ് തയ്യാറാക്കിയിരിയ്ക്കുന്നത്..!!
പേര്‍ളിയുടെ പുതിയ ഫുഡ് വ്ളോഗിലാണ് പൊതിച്ചോറ് തയ്യാറാക്കുന്ന വിധം പങ്കുവെച്ചിരിക്കുന്നത്.
Also read: രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ മുതലാളി എത്തി, അത് ആരെന്നല്ലേ?
ഭാര്യയുടെ ഭക്ഷണ പ്രിയം പകര്‍ത്തി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ശ്രീനിഷിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഭാര്യയുടെ ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്കും ഒക്കെ കഴിക്കുന്ന വീഡിയോയാണ് ശ്രീനിഷ് അന്ന് പോസ്റ്റ് ചെയ്തത്.