എസ് ജെ സിനുവിന്റെ സംവിധാനത്തിൽ അമിത് ചക്കാലക്കൽ നായകനായെത്തുന്ന 'തേര്' സിനിമയുടെ ആദ്യ പ്രദർശനം കഴിയുമ്പോൾ എങ്ങും മികച്ച പ്രതികരണങ്ങൾ. പ്രകടനങ്ങൾ കൊണ്ടും കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും സിനിമ ഏറ്റെടുക്കുകയാണ് ആരാധകർ. പ്രകടനങ്ങളുടെ മികവ് തന്നെയാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചത്. നായകനായ അമിത് ചക്കാലക്കലിന്റെ പ്രകടനം വലിയ കയ്യടി അർഹിക്കുന്നു. അമിത് ഓരോ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ വലിയൊരു താരമായി അമിത് മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

 ബാബുരാജ്, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഷാജോണ് തുടങ്ങിയവരും അവരുടെ പ്രകടനങ്ങൾ ഗംഭീരമാക്കി. ആദ്യ പകുതി ഒരു ഫാമിലി ഇമോഷണൽ രീതിയിലാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഒരു ത്രില്ലർ മൂഡിലേക്ക് സിനിമ മാറുകയാണ്. ആ മാറ്റങ്ങൾ മികച്ച തിരക്കഥ ആയതുകൊണ്ട് തന്നെ ബോർ അടിക്കാതെ ആസ്വദിക്കാൻ കഴിയുകയും ചെയ്തു. മികച്ച പാട്ടുകളും ബിജിഎമ്മും സിനിമയുടെ മാറ്റ് കൂട്ടിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. തീർച്ചയായും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു തീയേറ്റർ അനുഭവമായിരിക്കും തേര്.


തിരക്കഥ ദിനിൽ പി കെ, ഛായാഗ്രഹണം ടിഡി ശ്രീനിവാസൻ, സംഗീത സംവിധാനം  യാക്സന്‍, നേഹ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ തോമസ് പി മാത്യു, എഡിറ്റിംഗ് സംജിത് മുഹമ്മദ്‌, കലാസംവിധാനം പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ് ലിജു പ്രഭാകർ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, ഡിസൈൻസ് മനു ഡാവിഞ്ചി, സ്റ്റിൽസ് രാംദാസ് മാത്തൂർ. പി ആർ ഒ പ്രതീഷ് ശേഖർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.