Perumani movie first look: `അപ്പൻ` എന്ന ചിത്രത്തിന് ശേഷം മജു!! `പെരുമാനി` ഫസ്റ്റ് ലുക്ക്
Perumani Movie Updates: ദീപ തോമസ്,രാധിക രാധാകൃഷ്ണൻ,നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഫാന്റസി ഡ്രാമയാണ് പെരുമാനിയിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
അപ്പൻ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെരുമാനി. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പെരുമാനി റീലീസിന് തയാറെടുക്കുകയാണ്. Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ മജുവാണ്. ഫിറോസ് തൈരിനിൽ ആണ് നിർമ്മാണം.
ദീപ തോമസ്,രാധിക രാധാകൃഷ്ണൻ,നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഫാന്റസി ഡ്രാമയാണ് പെരുമാനിയിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മനേഷ് മാധവനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. എഡിറ്റർ - ജോയൽ കവി
ALSO READ: കമൽഹാസൻ-ശങ്കർ- ലൈക പ്രൊഡക്ഷൻസ് ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2' ജൂൺ റിലീസ് !
സൗണ്ട് ഡിസൈൻ -ജയദേവൻ ചക്കാടത്ത്,ഗാനങ്ങൾ - മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്റ്റ് ഡിസൈനെർ - ഷംസുദീൻ മങ്കരത്തൊടി, സിങ്ക് സൗണ്ട് - വൈശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ - അനീഷ് ജോർജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹാരിസ് റഹ്മാൻ,പ്രൊജക്റ്റ് കോർഡിനേറ്റർ - അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി, ആർട്ട് ഡയറെക്ടർ - വിശ്വനാഥൻ അരവിന്ദ്, കോസ്റ്റും ഡിസൈനെർ - ഇർഷാദ് ചെറുകുന്ന്, മേക്ക് അപ്പ് - ലാലു കൂട്ടലിട, വി എഫ് എക്സ് - സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ് - രമേശ് അയ്യർ,അസോസിയേറ്റ് ഡയറെക്ടെഴ്സ് - ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്റ്റണ്ട് - മാഫിയ ശശി, സ്റ്റിൽസ് - സെറീൻ ബാബു, പോസ്റ്റർ ഡിസൈനിങ് - യെല്ലോ ടൂത്ത്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.