വനിതാ വിജയകുമാറിന്റെയും പീറ്ററിന്റെയും വിവാഹം ഇന്നലെയായിരുന്നു നടന്നത്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്നാണ് വിവാഹത്തിലേക്ക് എത്തിച്ചേർന്നത്. എന്നാൽ വിവാഹത്തിന് ശേഷം വരൻ പീറ്റർ പോളിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഭാര്യ എലിസബത്ത് ഹെലൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടാക്കാട്ടിയാണ് എലിസബത്ത് വടപ്പളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ഇവർ പിരിഞ്ഞു ജീവിക്കുകയാണ്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്.


Also Read: നടി വനിത വിജയകുമാർ വിവാഹിതയായി... അച്ഛനും സഹോദരങ്ങളുമില്ലാത്ത വിവാഹചടങ്ങ്


സംഭവത്തിൽ താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വനിതയുടെ മൂന്നാം വിവാഹമാണിത്. ചെന്നെെയിൽ വച്ചായിരുന്നു വിവാഹം. വനിതയുടെ പിതാവ് വിജയകുമാർ സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത അരുണ്‍ വിജയ്  തുടങ്ങിയവർ ചടങ്ങിൽ‌‍ പങ്കെടുത്തില്ല.


Also Read: മൂന്നാം വിവാഹത്തിനൊരുങ്ങി വിവാദ നായിക വനിത വിജയകുമാർ!!!


ആകാശ് ആയിരുന്നു വനിത(Vanitha Vijayakumar)യുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.