Philips Movie Review and Rating:  ഒരു സിനിമ കണ്ടിറങ്ങി തീയേറ്ററിൽ നിന്ന് പടിയിറങ്ങുമ്പോൾ മനസ്സ് സന്തോഷിച്ച് ഇറങ്ങുന്നത് എല്ലാ സോ കോൾഡ് 'ഫീൽ ഗുഡ്' സിനിമകൾ സമ്മാനിക്കണമെന്ന് യാതൊരു നിര്ബന്ധവുമില്ല. എന്നാൽ ജോണറിനോട് നീതി പുലർത്തിയാണ് ഫിലിപ്‌സ് മുന്നേറുന്നത്. ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു മലയാളി കുടുംബം നേരിടുന്ന പ്രശ്‌നങ്ങളും അത് തരണം ചെയ്യുന്നതും ചിത്രത്തിന്റെ പ്രമേയമാകുമ്പോൾ അത് 2 മണിക്കൂറിൽ താഴെ സംസാരിച്ച് പ്രേക്ഷകരുടെ അധികമായ സമയം എടുക്കാതെ തന്നെ ചിത്രം ഭംഗിക്ക് അവസാനിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിലിപ്‌സും മക്കളും അടങ്ങുന്ന സന്തോഷകരമായ കുടുംബവും അവർക്കിടയിലെ രസമുഹൂർത്തങ്ങളും കൊണ്ട് ആദ്യ പകുതി ചിരിച്ച് സന്തോഷിപ്പിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. ഭാര്യയുടെ മരണം സംഭവിച്ചിട്ടും ഒറ്റയ്ക്ക് തന്റെ ശമ്പളം കൊണ്ട് മാത്രം ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ ഫിലിപ്‌സ് ശ്രദ്ധിക്കുന്നതെല്ലാം മുകേഷ് എന്ന അഭിനേതാവിന്റെ മറ്റൊരു റേഞ്ച് കൂടി കാണിച്ച് തരുന്നതാണ്. രണ്ടാം പകുതിക്ക് മുന്നോടിയായി കുടുംബത്ത് സംഭവിക്കുന്ന ഒരു പ്രശ്നവും അത് തരണം ചെയ്യുന്നതിന്റെ ഭാഗമായി കുടുംബത്തിൽ ഉണ്ടാകുന്ന വിള്ളലുകളും അത് ഒരുമിപ്പിക്കുന്നതും കൊണ്ടെല്ലാം ഫീൽ ഫുഡ് ജോണറിന് കൂടുതൽ മിഴിവേകുന്നു.


മണി അങ്കിളായി ഇന്നസെന്റ് അവസാന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു. ചിത്രത്തിന്റെ അവസാനം ഇന്നസെന്റിനായി ഒരുക്കിയ ട്രിബ്യുട് വിഡിയോ പ്രേക്ഷകന്റെ കണ്ണ് ഒന്ന് നനയിപ്പിക്കാം. ഹിഷാമിന്റെ സംഗീതവും ജെയ്സന്റെ ഛായാഗ്രഹണവും സിനിമയ്ക്കു ഗംഭീരമായി വർക്ക് ആയി. ഹെലൻ എന്ന ടീമിന്റെ തന്നെ അടുത്ത ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾക്ക് കോട്ടം തെറ്റാതെ തന്നെ ഫിലിപ്‌സ് കാണാം



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.