അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റിന് ശേഷം മിഥുൻ മാനുവലിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രമാണ് ഫീനിക്സ്. ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നവംബർ 17ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഫീനിക്സ് എത്തും. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ലിറിക്കൽ ​ഗാനം പുറത്തിറക്കിയിരിക്കുകയാണ്. എന്നിലേ പുഞ്ചിരി എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രയും കപിൽ കപിലനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സാം സിഎസ് സം​ഗീതം നൽകിയിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഫീനിക്സ്. നവാഗതനായ വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലമായി സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണു സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഫീനിക്സ്.



Also Read: Iraivan Ott: ജയം രവി ചിത്രം 'ഇരൈവൻ' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?


 


ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 21 ഗ്രാംസ് എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഷ്ണുവിന്റെ കഥയ്ക്കാണ് മിഥുൻ മാനുവൽ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.


കൈതി, വിക്രം വേദ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ​ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.